എഡിറ്റര്‍
എഡിറ്റര്‍
സുധീരന്‍ കീഴ്‌വഴക്കം തെറ്റിച്ചു: പിള്ള
എഡിറ്റര്‍
Sunday 2nd March 2014 11:53am

balakrishna-pillai

കൊച്ചി: പെരുന്നയില്‍ വി.എം സൂധീരന്‍ കീഴ്‌വഴക്കം തെറ്റിച്ചെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള. സുകുമാരന്‍ നായരുടെ വാക്കുകള്‍ അതിരുകടന്നിട്ടില്ലെന്നും പിള്ള പറഞ്ഞു.

ജനദാദളിന് സീറ്റ് നല്‍കിയാല്‍ തങ്ങള്‍ക്കും സീറ്റിന് അര്‍ഹതയുണ്ടെന്നും പിള്ള വ്യക്തമാക്കി.

എന്നാല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ അന്തിമ തീരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ എടുക്കുമെന്ന് വി.എം സുധീരന്‍ പറഞ്ഞു. സമുദായ സംഘടനകള്‍ അവരുടെ അഭിപ്രായം പറയട്ടെയെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

പെരുന്നയിലെ മന്നം സമാധിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ സന്ദര്‍ശിച്ചത്. എന്നാല്‍ പെരുന്നയിലെത്തിയ സുധീരനെ കാണാല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സുധീരന്‍ മടങ്ങിയിരുന്നു.

കെ.പി.സി.സി പ്രസിഡണ്ടായി ചുമതലയേറ്റശേഷം ആദ്യമായി സുകുമാരന്‍നായരെ കാണാനെത്തിയതായിരുന്നു സുധീരന്‍.

സുധീരനെ സുകുമാരന്‍ നായര്‍ ഒമ്പതുമണിവരെ കാത്തിരുന്നതായും സുധീരന്‍ വൈകിയതിനാല്‍ സുകുമാരന്‍ നായര്‍ മരുന്നുകഴിക്കാന്‍ പോയതാണെന്നും ആയിരുന്നു കൊടികുന്നില്‍ പറഞ്ഞിരുന്നത്.

Advertisement