എസ്സേയ്‌സ്/നിഷ ബിശ്വാസ്

മൊഴിമാറ്റം/ജിന്‍സി ബാലകൃഷ്ണന്‍


ഒന്നാം ഭാഗം

ഒരു സ്ത്രീയുടെ ജീവിതം അതൊരു പോരാട്ടത്തിന്റെ കഥയാണ്. ഒരു മകള്‍, ഭാര്യ, അമ്മ എന്നതിന് പുറമേ സ്വന്തമായി ഐഡന്റിറ്റി കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ അവള്‍ക്ക് സ്വന്തം സ്ത്രീത്വം തന്നെ തെളിയിച്ചുകൊടുക്കേണ്ടി വരുന്നു. സ്വന്തം വീട്ടിലായാലും സ്വയം തിരഞ്ഞെടുക്കുന്ന ജോലിയിലായാലും സ്ത്രിയുടെ ഗതി ഇത് തന്നെയാണ്. തിരഞ്ഞെടുത്ത മേഖലയില്‍ അവള്‍ക്ക് മികവ് തെളിയിക്കാനായാല്‍ ഈ വെല്ലുവിളി കൂടും. ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന മേഖലകളിലൊന്നാണ് സ്‌പോര്‍ട്‌സ്.

Ads By Google

സ്ത്രീയായതിന്റെ പേരില്‍ സഹിക്കേണ്ടി വന്ന ചില അത്‌ലറ്റുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.


യീ ഷീവെന്റെ കഥ


16 കാരിയായ ചൈനീസ് നീന്തല്‍ക്കാരി യീ ഷീവന്റെ കഥയാണ് കായികരംഗത്ത് സ്ത്രീകള്‍ക്കെതിരായ വിവേചനത്തില്‍ ഒടുവില്‍ വന്നത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ ഏറ്റവും മികച്ച സമയം 4:28.43 സെക്കന്റ് കുറിച്ചുകൊണ്ടാണ് ഷീവന്‍ സ്വര്‍ണത്തിലേക്ക് നീന്തിക്കയറിയത്. 11 സെക്കന്റ് കൊണ്ട് 50 മീറ്റര്‍ കീഴടക്കിയും ഷീവന്‍ വിജയിയായി. ഈ വിജയത്തിന് പിന്നാലെ ഷീവന്റെ ജീവിതത്തിലെ ദുരിതം തുടങ്ങുന്നത്.

യീ ഷീവവന്‍

ഷീവന്‍ ഉത്തേജകം ഉപയോഗിച്ചെന്നായിരുന്നു ആരോപണം. ഉത്തേജക പരിശോധനയില്‍ ക്ലിയര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടും ഇതേ ഒളിമ്പിക്‌സില്‍ തന്നെ 200 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുമാണ് ഷീവന് ഈ ആരോപണം നേരിടേണ്ടി വന്നത്.

ഷീവന്റെ മേലുള്ള സംശയക്കറ ഇതുവരെ നീങ്ങിയിട്ടിട്ടില്ല. അത്രസാധാരണമല്ലാത്ത വലുപ്പത്തിലുള്ള കാലും കയ്യും ഷീവന് ഏറെ ഗുണം ചെയ്തിരുന്നു. ഇതിന് പുറമേ ചൈന അത്‌ലറ്റിക്‌സുകള്‍ക്ക് നല്‍കുന്ന കുപ്രസിദ്ധ പരിശീലന രീതിയും ഷീവന്റെ വിജയത്തിന് പിന്നിലുണ്ടായിരുന്നു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാച്വര്‍ എന്ന പ്രശസ്ത അക്കാദമിക് ജേണല്‍ വരെ ഈ വിവാദത്തില്‍ ഇടപെടുന്ന സാഹചര്യമുണ്ടായി. യീഷന്‍ ഒരു പുരുഷനായിരുന്നെങ്കില്‍ ഒരിക്കലും നാച്വര്‍ ഇത്തരമൊരു വിഡ്ഢിത്തം ചെയ്തുകൂട്ടില്ലായിരുന്നു.

ഷീവനെപ്പോലെ ശരീരാകാരത്തിന്റെ ആനുകൂല്യം പ്രകടനത്തെ സഹായിച്ചെന്ന് വിലയിരുത്തപ്പെട്ട താരമാണ് നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ്. എന്നാല്‍ ഫെല്‍പ്‌സിനെ ആഘോഷിക്കുകയും ഷീവനെ അപമാനിക്കുകയുമാണ് ലോകം ചെയ്തത്.

ഒളിമ്പിക്‌സില്‍ ലിംഗ പരിശോധന ഒഴിവാക്കിയ കാലഘട്ടത്തിലാണ് ഷീവന്‍ മത്സരിച്ചതെന്നത് നന്നായി. അല്ലെങ്കില്‍ അവര്‍ക്ക് നേരിടേണ്ടി വരിക ഇതിലും വലിയ അപമാനമാവും.


ഹെലന്‍ സ്റ്റീഫന്റെ കഥ


1936ല്‍ ബെര്‍ലിനില്‍ നടന്ന ഒളിമ്പിക്‌സിലൂടെയാണ് ഹെലന്‍ ശ്രദ്ധിക്കപ്പെടുന്നത്. അക്കാലത്തെ വേഗതയേറിയ ഓട്ടക്കാരിയായ സ്‌റ്റെല്ല വാല്‍ഷിനെ പരാജയപ്പെടുത്തി ഒളിമ്പിക്‌സ് മെഡല്‍ നേടിക്കൊണ്ടാണ് ഹെലന്‍ ലോകശ്രദ്ധയാകര്‍ഷിച്ചത്.

ഹെലന്‍ സ്റ്റീഫന്‍സ്‌

എന്നാല്‍ ഹെലന് അഭിനന്ദമല്ല, ക്രൂരതയാണ് നേരിടേണ്ടി വന്നത്. പോളണ്ട് കാരിയായ സ്‌റ്റെല്ല പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹെലന്‍ പുരുഷനാണെന്ന് സംശയമുണ്ടെന്നും അവരെ ലിംഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ഒരു പോളിഷ് മാധ്യമപ്രവര്‍ത്തകന്‍ രംഗത്തുവന്നു. എന്നാല്‍ ലിംഗ പരിശോധനയില്‍ വാല്‍ഷ് സ്ത്രീ തന്നെയാണെന്ന് തെളിഞ്ഞു. വാല്‍ഷ് പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയും 1980 ഡിസംബര്‍ നാലിന് ക്ലീവ്‌ലാന്റിലുണ്ടായ കവര്‍ച്ചയ്ക്കിടയില്‍ കൊല്ലപ്പെടുകയും ചെയ്തു. പോസ്റ്റമോര്‍ട്ടത്തിനുശേഷമാണ് മനസിലായത് ഹെലനെക്കാള്‍ വേഗത കുറഞ്ഞ സ്‌റ്റെല്ല വാല്‍ഷ് പുരുഷനായിരുന്നെന്ന്.


തെറ്റിദ്ധരിക്കപ്പെട്ട ഡോറ രത്ജന്‍ഡോറ രത്ജന്‍

ജര്‍മന്‍ അത്‌ലറ്റായ ഡോറ രത്ജന്‍ 1936ലെ ഒളിമ്പിക്‌സിലെ ഹൈ ജെമ്പ് മത്സരത്തിലൂടെയാണ് ശ്രദ്ധനേടിയത്. 1938ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡോറ ലോകറെക്കോര്‍ഡ് കുറിച്ചു. കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് ഡോറ ഒരു എക്‌സ്പ്രസ് ട്രെയിനില്‍ വിയന്നയില്‍ നിന്നും കൊളോങ്ങിലേക്ക് പോകുകയായിരുന്നു. ട്രെയിനില്‍ ഡോറയെ കണ്ട കണ്ടക്ടര്‍ സ്ത്രീവേഷം ധരിച്ച ഒരു പുരുഷന്‍ എന്ന് പറഞ്ഞ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ ഒരു ഡോക്ടര്‍ ഇവരെ പരിശോധിക്കുകയും പുരുഷനാണെന്ന് വിധിക്കുകയും ചെയ്തു. പുരുഷന്റെ ലിംഗാംഗ്രം കൊണ്ടുണ്ടായ മുറിവാണ് അവളുടെ ജനനേന്ദ്രിയമെന്ന് പറഞ്ഞ് കൊണ്ടാണ് അവള്‍ പുരുഷനാണെന്ന് ഡോക്ടര്‍ വിധിയെഴുതിയത്. ഈ അവയവം കൊണ്ട് ഇവര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ വിധിച്ചു.

ഇതിന് ഡോറയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കായികമേഖലയില്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കുമെന്ന് ഡോറ അധികൃതര്‍ക്ക് ഉറപ്പ് നല്‍കുകയും മെഡലുകള്‍ തിരിച്ചുനല്‍കുകയും ചെയ്തു. നേരത്തെ സ്ത്രീയായി ജീവിക്കാന്‍ ഡോറയെ പ്രേരിപ്പിച്ച പിതാവ് പിന്നീട് അവരുടെ പേര് ഹെയ്ന്‍ റിച്ച് രാജ്‌തെന്‍ എന്നാക്കി മാറ്റുകയും ജനനസര്‍ട്ടിഫിക്കറ്റില്‍ പുരുഷന്‍ എന്നാക്കുകയും ചെയ്തു. പിന്നീടൊരിക്കലും ഡോറ കളിക്കളത്തിലേക്ക് തിരിച്ചെത്തിയില്ല. മരണം വരെ ആര്‍ക്കും അഭിമുഖവും നല്‍കിയില്ല.


ശാന്തി സുന്ദരരാജന്‍


ഇഷ്ടികതൊഴിലാളിയായുടെ മകളാണ് അതിവേഗ ഓട്ടക്കാരി ശാന്തി സുന്ദരരാജന്‍. 2006ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ വിജയം നേടിക്കൊണ്ടാണ് ശാന്തി ശ്രദ്ധിക്കപ്പെട്ടത്. മെഡല്‍ നേടിയതിന് പിന്നാലെ ശാന്തിയെ ലിംഗപരിശോധനയ്ക്കയക്കുകയും പരിശോധയില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു.

ഏഷ്യന്‍ ഗെയിംസില്‍ ലിംഗ പരിശോധന നിര്‍ബന്ധമല്ല. ഉദ്യോഗസ്ഥരോ എതിര്‍ടീമോ ആവശ്യപ്പെട്ടാല്‍ മാത്രമേ ലിംഗ പരിശോധന നടത്തുകയുള്ളൂ. ഈ സാഹചര്യമൊന്നുമില്ലാതിരുന്നിട്ടും ശാന്തിയെ ലിംഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്നത് ആരുടെ ആവശ്യമായിരുന്നെന്ന് ഇപ്പോഴും വ്യക്തമല്ല.

ഒരു വര്‍ഷം കഴിഞ്ഞ് ദക്ഷിണ കൊറിയയിലെ ഏഷ്യന്‍ ഫീല്‍ഡ് ആന്റ് ട്രാക്ക് ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ ലിംഗ പരിശോധനയില്‍ ശാന്തി സ്ത്രീ തന്നെയാണെന്ന് തെളിഞ്ഞു. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയില്‍ 10.45.65 എന്ന ദേശീയ റെക്കോര്‍ഡ് ഇപ്പോഴും ശാന്തിയുടെ പേരില്‍ തന്നെയാണ്. ഈ ടെസ്റ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ശാന്തിയില്‍ നിന്നും മെഡല്‍ തിരിച്ചുവാങ്ങുകയും ചെയ്തു.

ഈ വേദനയും സാമൂഹത്തിന്റെ അവഗണനയും താങ്ങാനാവാതെ ശാന്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അത്‌ലറ്റിക് അസോസിയേഷന്‍ അവരെ അകറ്റി നിര്‍ത്തി. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ഇവര്‍ക്ക് അനുവദിച്ച 15 ലക്ഷം രൂപ ശാന്തിയുടെ സഹോദരിയുടെ വിദ്യാഭ്യാസത്തിനായും പാവപ്പെട്ട കുട്ടികള്‍ക്കായി അവര്‍ ആരംഭിച്ച പരിശീലന അക്കാദമിക്കും വേണ്ടി ചിലവഴിച്ചു.


ശാന്തി സുന്ദരരാജന്‍

തമിഴ്‌നാട് സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് അതോറിറ്റി കുറച്ചുകാലം അവരെ കോച്ചായി നിയമിച്ചിരുന്നു. എന്നാല്‍ നിരവധി തവണ ഇവര്‍ ആവശ്യപ്പെട്ടിട്ടും കരാര്‍ പുതുക്കി നല്‍കാന്‍ തയ്യാറായില്ല. ഇന്ന് അച്ഛനൊപ്പം 200 രൂപ ദിവസക്കൂലിക്കുവേണ്ടി ഒരു ഇഷ്ടിക കളത്തില്‍ പണിയെടുക്കുകയാണ് ശാന്തി.

ഇത്തരം ദുരിതമനുഭവിക്കേണ്ടി വന്നവര്‍ക്ക് പ്രചോദനമാണ് ദക്ഷിണാഫ്രിക്കന്‍ താരം കാസ്റ്റര്‍ സെമന്യയുടെ കഥ. 2009 ലോക ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ സെമന്യയ്ക്കും ലിംഗ പരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നിരുന്നു. ഇതിന്റെ പരിശോധനാ ഫലം ഇതുവരെ പരസ്യമാക്കിയില്ല. തുടക്കത്തിലുണ്ടായ ഒച്ചപ്പാടുകളെ തുടര്‍ന്ന് മെഡല്‍ തിരിച്ചുനല്‍കിയെങ്കിലും സെമന്യ പിന്നീട് ട്രാക്കിലേക്ക് തിരിച്ചുവന്നു.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി പതാക ഉയര്‍ത്തിയത് സെമന്യയായിരുന്നു. ഇതേ ഒളിമ്പിക്‌സില്‍ സെമന്യ 800 മീറ്ററില്‍ വെള്ളി നേടുകയും ചെയ്തിരുന്നു.

തുടരും..