ശില്‍പ ഷെട്ടിയും ചൈനീസ് നടന്‍ സിയ യു ഉം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിന്ദി ചിത്രം ‘ദ ഡിസയര്‍’ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. അനുപം ഖേര്‍, ജയപ്രദ, വിക്രം ഗോഖലെ തുടങ്ങിയവര്‍ ശ്രദ്ധേയമായ റോളുകള്‍ അവതരിപ്പിക്കുന്ന ചിത്രം കേരളം, ഗുജ്‌റാത്ത്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലും മലേഷ്യയിലെ വിവിധയിടങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

കല, സംഗീതം, നൃത്തം, പ്രണയം എന്നിവയുടെ തീവ്രമായ അവതരണമാണ് ചിത്രത്തിന്റെ പ്രമേയം. ജനീവ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം മികച്ച നറേറ്റീവ് ഫീച്ചര്‍ സിനിമക്കുള്ള അവാര്‍ഡ് നേടിയിരുന്നു.

ആര്‍. ശരതാണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ടെന്‍ ഗോള്‍ഡന്‍ സ്റ്റാറിന്റെ ബാനറില്‍ സുനന്ദ ഷെട്ടിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷി യുന്‍ സഹ നിര്‍മ്മാണം നിര്‍വ്വഹിച്ച ഈ ചിത്രം ഇന്തോ-ചൈന സഹകരണത്തില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ചിത്രമാണ്.

ശങ്കര്‍ എഹ്‌സാന്‍ ലോയ്‌യും വിശ്വമോഹന്‍ ഭട്ടും സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഓഗസ്റ്റ് 24 നാണ് ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിക്കുക.