സിഡ്‌നി: ഓരോ മത്സരത്തില്‍ തോല്‍ക്കുമ്പോഴും ഇന്ത്യന്‍ ടീമിന് പറയാന്‍ ഓരോ കാരണങ്ങള്‍ കാണും. ഇത്തവണ ടോസ് നേടിയിട്ടും ഓസ്‌ട്രേലിയയെ ബാറ്റ് ചെയ്യാന്‍ വിട്ടതാണ് തോല്‍വിയ്ക്ക് കാരണമെന്നതാണ്  ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ന്യായം. അല്ലാതെ കളിക്കാന്‍ അറിയാത്തതല്ല.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌റ്റേഡിയം ഓസ്‌ട്രേലിയയില്‍ സപോട്ട് വിക്കറ്റാണെന്നു കരുതിയാണ് ഓസിസിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടത്. പക്ഷേ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുകയായിരുന്നു ബുദ്ധിമുട്ട്.

Subscribe Us:

നാല് ടെസ്റ്റുകളുള്ള പരമ്പര എട്ടുനിലയില്‍ പൊട്ടിയാണ് ഇന്ത്യ ട്വന്റി 20 കളിക്കാനിറങ്ങിയത്. എന്നിട്ടും ഈ മത്സരത്തില്‍ പോലും മികച്ച കളി പുറത്തെടുക്കാന്‍ ടീമിന് കഴിഞ്ഞില്ല. ട്വന്റി 20 എങ്കിലും ജയിച്ച് നാണക്കേടിന് അറുതി വരുത്താം എന്നു കരുതി കളത്തിലിറങ്ങിയ ടീമിന് ഇത്തവണയും നിരാശരായി മടങ്ങേണ്ടി വന്നു.

ടീമിന്റെ ഒത്തൊരുമയുടെ ജയമാണ് ഇതെന്ന് ഓസിസ് നായകന്‍ ജോര്‍ജ്ജ് ബെയ്‌ലി പറഞ്ഞു. നായകനായെങ്കിലും ആദ്യമായാണ് ബെയ്‌ലി ഓസിസിനു വേണ്ടി രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്.  135 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ അരങ്ങേറ്റക്കാരനെ നായകനാക്കുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ ബെയ്‌ലിയെ നായകനാക്കാന്‍ ഉറപ്പിച്ച ശേഷമാണ് ടീമിലെടുത്തത് തന്നെ. തങ്ങളുടെ ബൗളിംഗും ബാറ്റിംഗും ഒന്നനൊന്നും മെച്ചമായിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്നലത്തേതെന്ന് വിക്കറ്റ് കീപ്പര്‍ മാത്യു വാഡെ പറഞ്ഞു. 43 പന്തില്‍ 72 റണ്‍സെടുത്ത വാഡെ മത്സരത്തിലെ കേമനുമായി.
Malayalam News

Kerala News In English