എഡിറ്റര്‍
എഡിറ്റര്‍
‘ഭക്ഷണവും വെള്ളവും മനുഷ്യന്റെ മൗലികാവകാശമല്ല’; നെസ്‌ലെ കമ്പനി അര്‍ത്ഥമാക്കുന്നതെന്ത്?
എഡിറ്റര്‍
Wednesday 26th June 2013 12:58pm

[nextpage title=”ഭക്ഷണവും വെള്ളവും മനുഷ്യന്റെ മൗലികാവകാശമല്ല’; നെസ്‌ലെ കമ്പനി അര്‍ത്ഥമാക്കുന്നതെന്ത്?”]


11 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് നെസ്‌ലെയുടെ കൊക്ക ബീന്‍സ് തോട്ടത്തില്‍ ജോലി ചെയ്യുന്നത്. തോട്ടത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളോട് കമ്പനിയുടെ വിവേചനപരമായ ഇടപെടല്‍ ഇതെല്ലാം ‘ദി ഡാര്‍ക്ക് സൈഡ് ഓഫ് ചോക്ലേറ്റ്’ തുറന്ന് കാട്ടുന്നുണ്ട്.


nestle

‘ഭക്ഷണവും വെള്ളവും മനുഷ്യന്റെ മൗലികാവകാശമല്ല’. പ്രമുഖ ഫുഡ് പ്രോസസ്സിങ് കമ്പനിയുടെ സി.ഇ.ഒയുടെ വാക്കുകളാണിത്. ഇത് കൊണ്ട് ആ കമ്പനി എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അറിയണമെങ്കില്‍ നെസ്‌ലെ എന്ന ആഗോള കുത്തക സ്ഥാപനത്തിന്റെ കച്ചവട തന്ത്രങ്ങളും രീതികളും അറിയേണ്ടതുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഫുഡ് പ്രോസസിങ് കമ്പനിയായ നെസ്‌ലേ ജലത്തെ സ്വകാര്യവത്കരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു എന്നതാണ് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം. നേരത്തേ തന്നെ നിരവധി അപവാദങ്ങള്‍ കേട്ട കമ്പനിയാണ് നെസ്‌ലെ.

Ads By Google

ലോകത്തെ മൊത്തം ജനങ്ങളേയും ബാധിക്കുന്ന പദ്ധതി തയ്യാറാക്കാന്‍ മാത്രം കരുത്ത് നെസ്‌ലെയ്ക്ക ഉണ്ടോ എന്നാണ് സംശയിക്കുന്നതെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.

കുറച്ച് നാള്‍ മുമ്പ് ‘ദി ഡാര്‍ക്ക് സൈഡ് ഓഫ് ചോക്ലേറ്റ്’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചോക്ലേറ്റ് എത്തിക്കുന്ന നെസ്‌ലെയുടെ ആരും കാണാത്ത ഭീകരമുഖം വെളിവാക്കുന്നതായിരുന്നു ഡോക്യുമെന്ററി.

11 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് നെസ്‌ലെയുടെ കൊക്ക ബീന്‍സ് തോട്ടത്തില്‍ ജോലി ചെയ്യുന്നത്. തോട്ടത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളോട് കമ്പനിയുടെ വിവേചനപരമായ ഇടപെടല്‍ ഇതെല്ലാം ‘ദി ഡാര്‍ക്ക് സൈഡ് ഓഫ് ചോക്ലേറ്റ്’ തുറന്ന് കാട്ടുന്നുണ്ട്.

[nextpage title=”ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചോക്ലേറ്റ് എത്തിക്കുന്ന നെസ്‌ലെയുടെ ആരും കാണാത്ത ഭീകരമുഖം”]

nestle12008 ല്‍ നെസ്‌ലെ ഉത്പന്നത്തിലെ മെലാമൈന്റെ അളവ് കൂടിയതിനാല്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 860 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ആറ് പേര്‍ മരണപ്പെടുകയും ചെയ്തു.

Ads By Google

ഇതേ കമ്പനി തന്നെയാണ് ജനിതക മാറ്റം വരുത്തിയ ഭക്ഷണത്തിന്റെ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതും. ഇത്തരം ഭക്ഷണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

ഇത്തരത്തില്‍ എല്ലാത്തിനേയും കച്ചവടവത്കരിക്കരിക്കുന്ന നെസ്‌ലെ ഒടുവില്‍ ഭൂമിയിലെ ഓരോ തുള്ളി ജലവും വിറ്റ് കാശാക്കാനുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ട്, ഫിലിപ്പീന്‍സ്, അര്‍ജന്റീന, ബൊളീവിയ എന്നിവിടങ്ങളില്‍ വെള്ളത്തേയും കച്ചവട ഉത്പന്നമാക്കിയിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചത് അവിടങ്ങളിലെ സാധാരണ ജനങ്ങളാണ്.

യു.എന്നിന്റെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ ഡെവലപ്‌മെന്റ്(യു.എന്‍.ആര്‍.ഐ.എസ്.ഡി) ജല സ്വാകര്യവത്കരണത്തെ കുറിച്ച് നടത്തിയ പഠനത്തില്‍ ഇതിനെ കുറിച്ച് പറയുന്നുണ്ട്.

നിലവില്‍ തന്നെ നെസ്‌ലെ ജലമടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ക്ക് ഗുരുതരമായ നഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഭൂമിയിലെ ജലം ഊറ്റിയെടുത്ത് അതിനെ കച്ചവട വസ്തുവാക്കു്ന്നതിലൂടെ പ്രകൃതിക്കും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല.

ഇങ്ങനെ പ്രകൃതി വിഭവങ്ങളെ കച്ചവട താത്പര്യം മാത്രമുളള ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നത് ഭൂമിയുടെ ആസന്നമൃത്യുവിന്റെ സൂചനയാണ്.

Advertisement