കൊച്ചി: മന്ത്രി ഗണേഷ് കുമാറും, ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും പത്തനാപുരത്ത് നടത്തിയ പ്രസ്താവനകളെ കുറിച്ച് യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

യു.ഡി.എഫ് നേതാക്കളുടെ അതിരുവിട്ട പരാമര്‍ശങ്ങള്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നത്തെ രാഷ്ട്രീയമായി നേരിടാനാണ് എല്‍.ഡി.എഫിന്റെ തീരുമാനമെങ്കില്‍ അതേ വഴി തന്നെ യു.ഡി.എഫും തിരഞ്ഞെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Subscribe Us:

റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊച്ചിയിലെ വ്യവഹാര ദല്ലാള്‍ നന്ദകുമാറും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

malayalam news