എഡിറ്റര്‍
എഡിറ്റര്‍
മണിയുടെ പ്രസംഗത്തിന്റെ സി.ഡി കോടതിയില്‍
എഡിറ്റര്‍
Monday 11th June 2012 12:58pm

കൊച്ചി: സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിയുടെ വിവാദ പ്രസംഗത്തിന്റെ സി.ഡി സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. സി.ഡി കോടതി പരിശോധിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ച ഹര്‍ജിയുടെ തുടര്‍ നടപടിയുടെ ഭാഗമായാണ് സര്‍ക്കാരിന്റെ ആവശ്യം. ഇതിനായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്രത്യേക ഹര്‍ജി നല്‍കി.

മണിപറഞ്ഞ കൊലപാതകങ്ങളില്‍ മൂന്നെണ്ണം വ്യക്തമായെന്നും ബാക്കി പത്ത് സംഭവങ്ങളെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ മണിക്കെതിരേ കേസെടുക്കാന്‍ അവകാശമുണ്ടെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തൊടുപുഴ പോലീസാണ് മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ മണിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisement