കോളിവുഡ് നടി ഹന്‍സിക ദേഷ്യത്തിലാണ്. പ്രഭുദേവയ്‌ക്കൊപ്പം ചേര്‍ത്ത് പ്രചരിക്കുന്ന ഗോസിപ്പുകളാണ് ഹന്‍സികയെ വിഷമിപ്പിക്കുന്നത്.

പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള ബന്ധം തകര്‍ന്നെന്നും അതിന് കാരണക്കാരി ഹന്‍സികയാണെന്നുമുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതാണ് നടിയെ വേദനിപ്പിച്ചത്. കുപ്രചരണങ്ങളിലുള്ള തന്റെ വിഷമം നടി ട്വീറ്റ് ചെയ്ത് അറിയിച്ചു.

‘ എന്നെയും പ്രഭുദേവയെയും കുറിച്ച് പ്രചരിക്കുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത റിപ്പോര്‍ട്ടുകള്‍ ഞാന്‍ പലസ്ഥലത്തും വായിച്ചു. ഇതെല്ലാം അങ്ങ് കെട്ടടങ്ങുമെന്ന് കരുതി ആദ്യം ഞാന്‍ മിണ്ടാതിരുന്നു. ഇപ്പോള്‍ അത് ഒരാളുടെ അഭിമാനത്തെ തകര്‍ക്കുന്ന വിധത്തില്‍ എത്തിനില്‍ക്കുകയാണ്. അവര്‍ ഇങ്ങനെ എഴുതുന്നത് വലിയ നാണക്കേടാണ്’ ഹന്‍സിക് ട്വീറ്ററിലൂടെ അറിയിച്ചു.

‘ എന്നെ അറിയുന്ന ആളുകള്‍ക്ക് ഇക്കാര്യത്തിലെ സത്യവും അറിയാം. എന്നാല്‍ എന്നെ അറിയാത്തവരുടെ ചിന്തയെ ഇത് ബാധിക്കും. ഇക്കാരണം കൊണ്ടാണ് ഞാന്‍ സത്യം ട്വീറ്റ് ചെയ്യുന്നത്. ഈ കഥയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഒരു സഹോദരിയെയും സഹോദരനെയും കൊണ്ട് ഒരിക്കലും ഇങ്ങനെ കഥകളുണ്ടാക്കരുത്.’

പ്രഭുദേവ തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്ന് മറ്റൊരു ട്വീറ്റില്‍ നടി പ്രഖ്യാപിച്ചു. ‘അദ്ദേഹം ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് എന്നെ കാണുന്നത്. കിഡോ എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ഞങ്ങള്‍ക്കിടയിലെ ബന്ധം സഹോദര്യത്തിന്റേതാണ്’

Malayalam News

Kerala News In English