എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ പ്രകടനത്തില്‍ ആരാധകര്‍ക്ക് ആശങ്ക
എഡിറ്റര്‍
Tuesday 4th September 2012 12:21am

ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ തുടര്‍ച്ചയായ മോശം പ്രകടനം ക്രിക്കറ്റ് പ്രേമികളെ അസ്വസ്ഥരാക്കുന്നു. ന്യൂസിലന്റിനെതിരായ പരമ്പരയ്ക്ക് ശേഷം സച്ചിന് പഴയ പ്രതാപം നഷ്ടപ്പെട്ടുപോയോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികളും വിദഗ്ധരുമെല്ലാം.

Ads By Google

തുടര്‍ച്ചയായ മൂന്ന് തവണ സച്ചിന്‍ ക്ലീന്‍ ബോള്‍ഡായതാണ് ഇപ്പോള്‍ ഏറെപ്പേരെയും നിരാശരാക്കുന്നത്.

ഹൈദരാബാദിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സച്ചിന്‍ ക്ലീന്‍ ബോള്‍ഡായി. ബൗള്‍ട്ട് ആയിരുന്നു സച്ചിനെ പുറത്താക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക്‌ ബാറ്റ് ചെയ്യേണ്ടിവന്നില്ല. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബ്രെയ്‌സ്‌വെല്‍ സച്ചിനെ പുറത്താക്കി.

രണ്ടാം ഇന്നിങ്‌സില്‍ സച്ചിനെ പുറത്താക്കുന്ന ജോലി ഏറ്റെടുത്തത് ടിം സൗത്തി ആയിരുന്നു. ഔട്ട് ആയാലും നിരാശയോടെ ഗ്രൗണ്ട് വിടുന്ന സച്ചിന്‍ ഇത്തവണ പതിവില്ലാത്ത രോഷ പ്രകടനത്തോടെയാണ് ക്രീസ് വിട്ടത്.

ബാംഗ്ലൂരില്‍ നടന്ന ടെസ്റ്റിലും സച്ചിന് മികവ് പുലര്‍ത്താനായില്ല. നേരെ വിക്കറ്റിലേക്കുവന്ന പന്ത് പാഡിന്റെ ബായ്ക്കപ് ഇല്ലാതെ ലെഗ്‌സൈഡിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചാണ് സച്ചിന്‍ ആദ്യ ഇന്നിങ്‌സില്‍ ക്ലീന്‍ ബോള്‍ഡായത്.

രണ്ടാം ഇന്നിങ്‌സിലും ആ തെറ്റ് ആവര്‍ത്തിച്ചു. 189 ടെസ്റ്റില്‍ നിന്ന് 55.31 ശരാശരിയോടെ 15,489 റണ്‍സെടുത്ത സച്ചിന്‍ 51-ാം തവണയാണ് ടെസ്റ്റില്‍ ക്ലീന്‍ ബോള്‍ഡാകുന്നത്. എന്തുതന്നെയായാലും ഈ പ്രതിസന്ധിയെല്ലാം മറികടന്ന് ഏറെ കരുത്തുറ്റ പ്രകടവുമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവം മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Advertisement