മുംബൈ: നരകത്തിലേക്കുള്ള വാതിലുകള്‍ വീണ്ടും തുറക്കുന്നു. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ എം ടി വി റോഡീസ് സീസണ്‍ എട്ടുമായി തിരിച്ചെത്തുകയാണ്. സിയെറ്റ് എം ടി വി ഹീറോഹോണ്ട റോഡീസ് ബാറ്റില്‍ ഗ്രൗണ്ട് 3- ഹൈവേ ടും ഹെല്‍ എന്നാണ് ഷോയുടെ പേര്.

എത്തവണത്തെയും പോലെ പങ്കെടുക്കുന്നവരുടെ ജീവിതം നരകതുല്യമാക്കാന്‍ രഘുറാം എത്തും. ഷോയിലെ മാലാഖയായി ഇത്തവണ ബോളിവുഡ് ഹോട്ടീ ജോണ്‍ എബ്രഹാമുണ്ടായിരിക്കും. രണ്ടുവര്‍ഷമായി സാഹസികരായ യുവാക്കളുടെ ഹരമായിമാറിയ റോഡീസിന്റെ ഒഡീഷന്‍ ആരംഭിച്ചിട്ടുണ്ട്.

ഒഡഷനില്‍ പങ്കെടുക്കാന്‍ ലോഗ് ഓണ്‍ ടു www.mtvindia.com/rbg.