എഡിറ്റര്‍
എഡിറ്റര്‍
ടൊയോട്ട കാമ്രി ഇന്ത്യന്‍ വിപണിയില്‍
എഡിറ്റര്‍
Saturday 25th August 2012 2:20pm

ന്യൂദല്‍ഹി: ടൊയോട്ട കിര്‍ലോസ്‌കറിന്റെ പുതിയ മോഡല്‍ കാമ്രി ഇന്ത്യയില്‍ അവതരിച്ചു. 2.5 ലിറ്റര്‍ ഡ്യുവല്‍ ഡബ്ല്യൂ ടി ഐ പെട്രോള്‍ എഞ്ചിനാണ് കാമ്രിക്കുള്ളത്. പുതിയ കാറിന്റെ ഡീസല്‍ മോഡല്‍ പുറത്തിറക്കാന്‍ തല്‍ക്കാലം ടൊയോട്ട ഉദ്ദേശിക്കുന്നില്ലെന്നാണ് അറിയുന്നത്.

ഹോണ്ടയുടെ അക്കോര്‍ഡ്, സ്‌കോഡ സൂപ്പര്‍ബ്, ഹ്യൂണ്ടായിയുടെ സൊനാറ്റ, പസ്സാറ്റ് എന്നിവയായിരിക്കും കാമ്രിയുടെ പ്രധാന എതിരാളികള്‍.

Ads By Google

23.8 ലക്ഷം രൂപയാണ് കാമ്രിയുടെ ദല്‍ഹിയിലെ എക്‌സ് ഷോറൂം വില.

കാമ്രി തലമുറയിലെ ഏഴാമത്തെ കാറാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. പുതിയ കാറിന്റെ നിര്‍മാണം ഇന്ത്യയില്‍ തന്നെ നടത്താനാണ് കമ്പനിയുടെ തീരുമാനം.

ലോകത്തെ പത്ത് സ്ഥലത്താണ് നിലവില്‍ കാമ്രി നിര്‍മിക്കുന്നത്. ഇന്ത്യയില്‍ ബാംഗ്ലൂരിലാവും പുതിയ ശാഖ തുടങ്ങുക.

Advertisement