ന്യൂദല്‍ഹി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ മാരുതി ആള്‍ട്ടോ 800 ഇന്ന് വിപണിയില്‍ എത്തും. ന്യൂദല്‍ഹിയില്‍ ഇന്ന് 11.30 ഓടെ പുതിയ കാര്‍ മാരുതി അവതരിപ്പിക്കും.

ആള്‍ട്ടോ 800 ന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിന് മികച്ച പ്രതികരണമായിരുന്നു ഉപയോക്താക്കളില്‍ നിന്നുമുണ്ടായിരുന്നത്. 

Ads By Google

ആറ് വാരിയന്റുകളിലായാണ് ആള്‍ട്ടോ 800 എത്തുന്നത്. മൂന്ന് സി.എന്‍.ജി മോഡലുകളും മൂന്ന് പെട്രോള്‍ മോഡലുകളിലുമായാണ് ഇത്.

ലിറ്ററിന് 23 കി.മി ആണ് പെട്രോള്‍ മോഡലിന്റെ ഏകദേശ മൈലേജ്. സി.എന്‍.ജി മോഡലിന് ഇത് 31 കി.മി ആവും. സ്‌പോര്‍ട് ഹെഡ്‌ലാംബുകളോടെ എത്തുന്ന 800 ന് മികച്ച ഹെഡ്‌റൂമും ലെഗ് റൂമുമാണുള്ളത്.

വ്യത്യസ്തമായ ആറ് നിറങ്ങളിലാണ് ആള്‍ട്ടോ 800 എത്തുന്നത്. പെട്രോള്‍ മോഡലിന് 2.5 ലക്ഷം മുതല്‍ 3 ലക്ഷം വരെയും സി.എന്‍.ജി മോഡലിന് 3 മുതല്‍ 3.5 ലക്ഷം വരെയുമാണ് വില.