തിരുവനന്തപുരം: താഴത്തങ്ങാടി ബസ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സതീഷിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കും.

രക്ഷാപ്രവര്‍ത്തനം നടത്തിയ സൂര്യക്കും കബീറിനും ഒരു ലക്ഷം രൂപ വീതം നല്‍കും. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ സെക്രട്ടറി പി പ്രഭാകരനെ ചുമതലപ്പെടുത്തി.