കോട്ടയം: ബസിന്റെ സ്റ്റിയറിങ് റോഡ് ഒടിഞ്ഞതാവം അപകടകാരണമെന്ന് അപകടത്തില്‍ പെട്ട ബസിന്റെ ഡ്രൈവര്‍ വെച്ചൂര്‍ തോട്ടുചിറയില്‍ രാധാകൃഷ്ണന്‍ .ബസ് ഇടത്തേക്കു തിരിഞ്ഞ് പോസ്റ്റിലിടിക്കാന്‍ പോയപ്പോള്‍ വലത്തേക്കു തിരിക്കാന്‍ ശ്രമിച്ചെങ്കിലും ബസിന്റെ സ്റ്റിയറിങ് എന്‍ഡ് ഒടിഞ്ഞുപോവുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റിലിടിച്ച ബസ് വെള്ളത്തിലേക്കു വീഴുകയായിരുന്നു.രാധാകൃഷ്ണന്‍ പറഞ്ഞു.

മുന്‍പിലെ ചില്ലില്‍ തലയിടിച്ചാണ് തനിക്ക് പരുക്കേറ്റത്. പൊട്ടിയ മുന്‍ ഗ്ലാസിലൂടെയാണ് താന്‍ രക്ഷപ്പെട്ടു പുറത്തെത്തിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. വൈക്കം താലൂക്ക് ആശുപത്രിയില്‍ തലയ്ക്കു പരിക്കേറ്റു ചികില്‍സയിലായിരുന്ന രാധാകൃഷ്ണനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.