കോട്ടയം: താഴത്തങ്ങാടിയില്‍ അപകടത്തില്‍പ്പെട്ട ബസിന് സാങ്കേതിക തകരാറൊന്നുമില്ലെന്ന് ആര്‍ ടി ഒ. ബസില്‍ ഇന്നലെയും ഇന്നും പരിശോധന നടത്തിയെന്ന് ആര്‍ ടി ഒ വ്യക്തമാക്കി.

ബസിന്റെ ബ്രേക്കിനും സ്റ്റിയറിങിനും തകരാറില്ല. സ്പീഡ് ഗവര്‍ണറിനും കേട് സംഭവിച്ചിട്ടില്ല. അപകടത്തില്‍പ്പെടുമ്പോള്‍ ബസ് തേര്‍ഡ് ഗീറിലായിരുന്നു. ബസിന് അമിത വേഗതയിലുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.