കോട്ടയം: താഴത്തങ്ങാടി ബസ് അപകടത്തിന് കാരണമായത് ഡ്രൈവറുെട പിഴവാണെന്ന് മധ്യമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയെന്നും ബസിന് യന്ത്രത്തകരാര്‍ ഇല്ലായിരുന്നുവെന്നും പോസ്റ്റിലിടിച്ച ശേഷം െ്രെഡവര്‍ ബ്രേക്ക് ചെയ്തിരുന്നില്ലന്നും മധ്യമേഖല ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി കെ സ്റ്റീഫന്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം 15 മീറ്ററോളം ഓടിയെങ്കിലും ഡ്രൈവര്‍ ബ്രേക്ക് ചെയ്തിരുന്നില്ല. ഡ്രൈവര്‍ക്ക് പരിചയക്കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം എമര്‍ജന്‍സി വാതിലില്‍ മാറ്റം വരുത്തിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയമലംഘനങ്ങള്‍ പ്രത്യേകം അന്വേഷിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പറഞ്ഞു.

Subscribe Us:

സ്റ്റിയറിംഗിന്റെ തകരാര്‍ മൂലമാണ് ബസ് മറിഞ്ഞതെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ബ്രേക്കിനും സ്റ്റിയറിംഗിനും തകരാറില്ലെന്ന് ആര്‍ ടി ഒ കഴിഞ്ഞ ദിവസം കണ്ടത്തിയിരുന്നു.