കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. മരിച്ച 11 പേരില്‍ തിരിച്ചറിഞ്ഞ 10 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടമാണ് നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

മന്ത്രിമാരും എം എല്‍ എമാരും അന്തിമോപചാരമര്‍പ്പിച്ച ശേഷമാണ് മൃതദേഹം വിട്ട് കൊടുത്തത്.

Subscribe Us:

അതേ സമയം അപകടമുണ്ടായ മീനച്ചിലാറ്റില്‍ ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചു. ആരെങ്കിലും ചെളിയില്‍ പൂണ്ടു പോയിട്ടുണ്ടോ, ഒഴുക്കില്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.