എഡിറ്റര്‍
എഡിറ്റര്‍
തട്ടത്തിന്‍ മറയത്ത് തെലുങ്കിലേക്ക്
എഡിറ്റര്‍
Tuesday 25th March 2014 10:08pm

thattathin-marayathu

ഉമ്മച്ചിക്കുട്ടിയുടെയും നായരുചെക്കന്റെയും കഥ പറഞ്ഞ തട്ടത്തിന്‍ മറയത്ത് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു.

ട്രാഫിക്, ഉസ്താദ് ഹോട്ടല്‍, ദൃശ്യം എന്നീ ചിത്രങ്ങള്‍ക്ക് പുറമെയാണ്  മലയാളത്തിലെ ഹിറ്റ് പ്രണയ ചിത്രമായ തട്ടത്തിന്‍ മറയത്തും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്.

തെലുങ്ക് നടന്‍ എംഎസ് നാരായണയുടെ മകള്‍ ശശികിരണ്‍ നാരായണയുടെ ആദ്യ സംവിധാന സംരഭമാണ് ചിത്രം.

മലയാളത്തില്‍ നിവിന്‍ പോളിയും ബോളിവുഡ് സുന്ദരി ഇഷ തല്‍വാറും അഭിനയിച്ച കഥാപാത്രങ്ങളെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങളായ ദിലീപും പ്രിയല്‍ ഗോറും ആണ്.

തട്ടത്തിന്‍ മറയത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ച ഷാന്‍ റഹ്മാനാണ് തെലുങ്ക് പതിപ്പില്‍ പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ഹിറ്റ്ഗാനങ്ങള്‍ പാടിയ രമ്യ നമ്പീശനും സച്ചിന്‍ വാര്യരും തെലുങ്ക് പതിപ്പിലും പാടുന്നുണ്ട്.

Advertisement