എഡിറ്റര്‍
എഡിറ്റര്‍
തട്ടത്തിന്‍ മറനീക്കി ഐഷ തമിഴിലേക്ക്
എഡിറ്റര്‍
Saturday 25th August 2012 12:09pm

തട്ടത്തിന്‍ മറയത്തിലൂടെ മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ മൊഞ്ചത്തി ഇഷ തല്‍വാര്‍ കോളീവുഡിലേക്ക് ചേക്കേറുന്നു.

രജനീകാന്ത് നായകനായ തില്ലുമുള്ള് എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് ഇഷ കോളീവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശിവയാണ് ചിത്രത്തിലെ നായകന്‍. പ്രകാശ് രാജ്, മനോബല എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Ads By Google

നിരവധി പരസ്യചിത്രങ്ങളില്‍ അഭിനിയിച്ച ഇഷാ തല്‍വാറിനെ പ്രേക്ഷകര്‍ അറിയുന്നത് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിലൂടെയാണ്. ചിത്രത്തില്‍ വലിയ പ്രകടനമൊന്നും ഇഷ നടത്തിയിട്ടില്ലെങ്കിലും തട്ടമിട്ട മൊഞ്ചത്തിയെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിരുന്നു.

തമിഴിന് പുറമേ ബോളീവുഡില്‍ നിന്നും ഇഷയ്ക്ക് അവസരങ്ങള്‍ വരുന്നുണ്ടെന്നാണ് അറിയുന്നത്. മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നും ഇഷ പറയുന്നു.

Advertisement