Categories

തീവ്രവാദക്കേസ്: തസ്‌ലിമിനെ ഇന്ന് കോഴിക്കോട് കൊണ്ടുവരും

ice cream investigationകോഴിക്കോട്: തീവ്രവാദ ക്കേസില്‍ പോലീസ് പിടിയിലായ കാസര്‍കോട് സ്വദേശി തസ്‌ലീമിനെ(32) ഇന്ന് കോഴിക്കോട്ടെത്തിക്കും. ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കഴിഞ്ഞ ദിവസം മുംബൈയിലെത്തിച്ചിരുന്നു. ഇവിടെ നിന്നും സംസ്ഥാന ആഭ്യന്തര സുരക്ഷാ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ പ്രതിയായ തടിയന്റെവിട നസീറുമായി ബന്ധമുള്ളതിന്റെ പേരിലാണ് തസ്്‌ലീമിനെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന. പാകിസ്ഥാനിലേക്കും ദുബൈയിലേക്കും ഇയാള്‍ ഫോണ്‍ വിളിച്ചതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ഒന്നിലധികം പാസ്‌പോര്‍ട്ട് ഉള്ളതായ വിവരത്തെ കുറിച്ചും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.