ന്യൂദല്‍ഹി: പാക്കിസ്ഥാനിലുള്ള തീവ്രവാദികളേക്കാള്‍ രാജ്യദ്രോഹികള്‍ ഇന്ത്യക്കകത്താണെന്ന് ജൈനമത സന്യാസി തരുണ്‍ സാഗര്‍. ഹരിയാന നിയമസഭയെ നഗ്നനായി അഭിസംബോധന ചെയ്ത് വിവാദത്തില്‍ അകപ്പെട്ട സന്യാസിയാണ് വിവാദപരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.


Also read ധോണി മുന്നില്‍ നിന്നു നയിച്ചു; കോഹ്‌ലിയും കൂട്ടരും വിന്‍ഡീസിനെ തറപറ്റിച്ചു


രാജ്യത്തെ വൈരുദ്ധ്യങ്ങള്‍ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാട്ടവെയായിരുന്നു തരുണ്‍ സാഗര്‍ കൂടുതല്‍ രാജ്യദ്രോഹികളുള്ളത് ഇന്ത്യക്കകത്താണെന്ന് അഭിപ്രായപ്പെട്ടത്. ‘ഇന്ത്യയില്‍ ജീവിക്കുന്ന ചിലര്‍ പാക്കിസ്ഥാനെ ബഹുമാനിക്കുന്നു. അവര്‍ രാജ്യദ്രോഹികളല്ലേ ? പാക്കിസ്ഥാനിലുള്ള തീവ്രവാദികളെക്കാള്‍ കൂടുതല്‍ ദ്രോഹികള്‍ ഇന്ത്യയ്ക്ക് അകത്താണ് ഉള്ളത്’ അദ്ദേഹം പറഞ്ഞു.

‘തീവ്രവാദികള്‍ ഒരിക്കലും കടുവയെ പോലെ മുന്നില്‍ നിന്നു അക്രമിക്കില്ല. അവര്‍ ചെന്നായകളെ പോലെ പിന്നില്‍ നിന്നാണ് ആക്രമിക്കുന്നത്. ഈ രാജ്യത്ത് നിന്നു തിന്നുകയും കുടിക്കുകയും ചെയ്തിട്ട് പാക്കിസ്ഥാനു വേണ്ടി മുദ്രാവാക്യം വിളിക്കുന്നവര്‍ ഇവിടെയുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont miss കായംകുളത്ത് ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്ത സംഭവത്തില്‍ സ്വാമി അറസ്റ്റില്‍; പിടിയിലായത് കല്‍ക്കിയുടെ അവതാരമെന്ന് അവകാശപ്പെടുന്ന സോമരാജപണിക്കര്‍


ഇന്ത്യ ഒരു ദരിദ്രരാഷ്ട്രമല്ലെന്നും പക്ഷെ ഇവിടെ അസമത്വമുണ്ടെന്നും തരുണ്‍ സാഗര്‍ അഭിപ്രായപ്പെട്ടു. നേരത്തെ രാജ്യത്തെ ജനങ്ങളോട് ഒരു ദിവസം ശ്മശാനത്തില്‍ ചെലവിടാന്‍ അദ്ദേഹം പറഞ്ഞിരുന്നു. ‘ജീവിത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ യഥാര്‍ത്ത അര്‍ത്ഥം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞായിരുന്നു ശ്മശാനത്തില്‍ സമയം ചെലവിടാനുള്ള ആഹ്വാനം.