Categories

ട്വീറ്റിംങ് നിര്‍ത്തില്ലെന്ന് തരൂര്‍

‘രാഷ്ട്രീയത്തിന് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിക്കുന്നു’

shashi-tharoorശശി തരൂരിന്റെ കന്നുകാലി ക്ലാസ് പ്രയോഗം വിവാദമായ സാഹചര്യത്തില്‍ ഇന്ത്യാ ടുഡേ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്

ട്വിറ്ററിലെ കന്നുകാലി പ്രയോഗത്തിന്റെ പേരില്‍ പാര്‍ട്ടി വക്താക്കള്‍ താങ്കള്‍ക്ക് നേരെ വിമര്‍ശനമുന്നയിച്ചപ്പോള്‍ നിരാശ തോന്നിയിരുന്നോ?

തീര്‍ച്ചയായും എനിക്ക് നിരാശ തോന്നിയിരുന്നു. വളരെ ത്യാഗം സഹിച്ചാണ് ഞാന്‍ ഇവിടെയെത്തിയിരിക്കുന്നത്. മന്ത്രിയായിരിക്കുന്നതിന് സാമ്പിത്തികവും വൈകാരികവുമായ ത്യാഗങ്ങള്‍ ഞാന്‍ സഹിക്കുന്നുണ്ട്. നല്ല ശമ്പളം ലഭിച്ചിരുന്ന കോര്‍പറേറ്റ് ജോലി താന്‍ ഉപേക്ഷിച്ചു. എനിക്ക് പുസ്തകങ്ങളെഴുതാന്‍ കഴിയുന്നില്ല. ഞാന്‍ ഭാര്യയുമായി അകന്ന് കഴിയുകയാണ്. പക്ഷെ രാഷ്ട്രത്തിന് സേവനം ചെയ്യാനുള്ള അവസരമായാണ് ഞാന്‍ മന്ത്രി പദത്തെ കാണുന്നത്.

പക്ഷെ നിങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് കാണുകയും വിവാദങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയതല്ലോ?

ഉത്തരം: പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും എല്ലാം പരിഹരിച്ചതായി അറിയിക്കുകയും ചെയ്തതാണ്. എനിക്കൊരു പൊതു ജീവിതമുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. രാഷ്ട്രീയത്തില്‍, പറയുന്ന കാര്യങ്ങള്‍ അതേ അര്‍ഥത്തിലായിരിക്കില്ല ജനങ്ങള്‍ മനസിലാക്കുക. ‘ പറയുന്നയാളുടെ നാവിനെക്കാളും കേള്‍ക്കുന്നയാളുടെ ചെവിക്കാണ് പ്രാധാന്യം’ എന്ന് പറയാറുണ്ട്.

പക്ഷെ നിങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട ചിലര്‍ നിങ്ങളുടെ ട്വീറ്റിംങ് കുഴപ്പങ്ങളുണ്ടാക്കുന്നുണ്ടെന്നും അത് നിര്‍ത്തണമെന്നും വിശ്വസിക്കുന്നുണ്ട്.

ഉത്തരം: ട്വിറ്ററിലെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് നിര്‍ത്തുന്ന പ്രശ്‌നമില്ല. ട്വീറ്റിങ് പുതിയ ആശയവിനിമയ മാധ്യമമാണ്. ബരാക്ക് ഒബാമയും ഹിലരി ക്ലിന്റണും കെവിന്‍ റഡുമെല്ലാം ട്വിറ്റര്‍ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് ഞാനും ട്വീറ്റിങ് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. അതിന് താന്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന പ്രശ്‌നവുമില്ല. വേണമെങ്കില്‍ അല്‍പം പരിഷ്‌കരിക്കാം. അത്രമാത്രം.

വിദേശ കാര്യ സഹ മന്ത്രി എന്ന നിലയില്‍ താങ്കള്‍ ഗള്‍ഫ്, ആഫ്രിക്ക രാജ്യങ്ങളുടെ ചുമതലയാണ് വഹിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി താങ്കള്‍ ഈ രാജ്യങ്ങളുമായി വ്യാപാര ഉടംമ്പടികള്‍ക്കായി ലോബീയിംഗ് നടത്തുകയാണല്ലോ ചെയ്തത്. ഇതില്‍ വൈരുധ്യമില്ലേ?

അഫ്രാസ് എന്നത് ദുബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. മന്ത്രിയാകുന്ന ദിവസം വരെ താന്‍ അഫ്രാസിന്റെ ചെയര്‍മാനായിരുന്നു. ഇന്ത്യയില്‍ എം.പിമാര്‍ക്ക് വ്യവസായ താല്‍പര്യം അനുവദിക്കപ്പെട്ടതാണ്.

ഇപ്പോള്‍ അഫ്രാസിനു വേണ്ടി താങ്കള്‍ ഒന്നും ചെയ്യുന്നില്ലെന്നാണോ പറയുന്നത്?

ഇല്ല. അത്തരത്തില്‍ വാര്‍ത്തകള്‍ വന്നത് തെറ്റാണ്. അവര്‍ എന്റെ ഹോട്ടല്‍ ബില്ലുകള്‍ അടച്ചിട്ടില്ല. താജ് ഹോട്ടലിന് താന്‍ എന്തെങ്കിലും സഹായം ചെയ്ത് കൊടുത്തിട്ടില്ല. എന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഞാന്‍ താജ് ഹോട്ടലില്‍ പണമടച്ചത്. ഇതിന്റെ മുമ്പ് താന്‍ 17 തവണ താജില്‍ താമസിച്ചിട്ടുണ്ട്. ഞാന്‍ അഫ്രാസ് ചെയര്‍മാനായ കാലത്ത് തന്റെ ബില്ല് കമ്പനിയായിരുന്നു അടച്ചിരുന്നത്. ഇപ്പോഴുള്ള എല്ലാ വിവാദങ്ങളും അടിസ്ഥാന രഹിതമാണ്.

താജ് ഹോട്ടലില്‍ താങ്കള്‍ മന്ത്രിയായിരിക്കെ മൂന്ന് മാസത്തോളം താമസിച്ചിരുന്നു. താങ്കള്‍ വിദേശകാര്യമന്ത്രാലയത്തിനോട് അതിന്റെ പണമടക്കാന്‍ ആവശ്യപ്പെട്ടിരുന്നോ?

ഇക്കാര്യം ഞാന്‍ മന്ത്രാലയത്തിനോട് അന്വേഷിച്ചിരുന്നു. എന്നാല്‍ താന്‍ അതിന് അര്‍ഹനല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. താമസത്തിന് 500 രൂപ മന്ത്രാലയം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം അവര്‍ എന്നെ അറിയിച്ചിട്ടില്ല. എം.പി എന്ന നിലയില്‍ കേരള ഹൗസില്‍ താമസിക്കാന്‍ എനിക്ക് കഴിയും. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ അവിടെ കഴിയുന്നത്.

രാഷ്ട്രീയത്തിന് താങ്കള്‍ യോജിച്ചയാളല്ലെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ മാതാവും ഭാര്യയും എതിര്‍ത്തിരുന്നു. തന്റെ തീരുമാനത്തില്‍ അവര്‍ ഇപ്പോഴും അസന്തുഷ്ടരാണ്. രാഷ്ട്രീയക്കാരന് തൊലിക്കട്ടി വേണമെന്ന് നട്‌വര്‍ സിംങ് എന്നോട് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ആരും അനുയോജ്യരല്ലാതായിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്.

രാജ്യത്ത് ‘തരൂര്‍ ആശയ’മനുസരിച്ചാണോ താങ്കള്‍ പ്രവര്‍ത്തിക്കുക?

അല്ല. മന്‍മോഹന്റെ ആശയങ്ങള്‍ നടപ്പാക്കാനാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ നയം സംബന്ധിച്ച് മന്‍മോഹന്‍സിംങിന് വ്യക്തമായ ധാരണയുണ്ട്. നമ്മുടെ വിദേശ നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

ആഫ്രിക്കയെക്കുറിച്ച് എന്താണ് താങ്കള്‍ കരുതുന്നത്? ഇന്ത്യ നല്‍കിയ ധനസഹായത്തില്‍ ആഫ്രിക്കയില്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ടല്ലോ?

തരൂര്‍- ആഫ്രിക്കയുമായി ഇന്ത്യക്ക് പരമ്പരാഗത സഖ്യമാണുള്ളത്. നമ്മുടെ വികസന സങ്കല്‍പത്തെ അവര്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ അവര്‍ക്ക് 5.4 ബില്യണ്‍ യു.എസ് ഡോളറിന്റെ സഹായമാണ് നല്‍കിയത്. ഇതു സംബന്ധിച്ച് അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തനിക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം അന്വേഷിക്കും.

ഇന്ത്യ ടുഡേയുടെ അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാക്ഷ.



LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.