Administrator
Administrator
തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു: തരൂര്‍
Administrator
Sunday 10th January 2010 4:35pm

shashi-tharoorന്യൂദല്‍ഹി: മഹാത്മാഗാന്ധിയെയും നെഹ്‌റുവിനെയും കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതില്‍ വിഷമമുണ്ടെന്ന് വിദേശ കാര്യസഹമന്ത്രി ശശി തരൂര്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ നിരുത്തരവാദപരമായാണ് റിപ്പോര്‍ട്ട് ചെയ്തത്. ചടങ്ങില്‍ പങ്കെടുത്ത മറ്റ് അംഗങ്ങളുടെ വാക്കുകള്‍ സംഗ്രഹിക്കുകയാണ് താന്‍ ചെയ്തത്. എന്നാല്‍ അത് തന്റെ അഭിപ്രായമായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു. തെറ്റുതിരുത്താന്‍ മാധ്യമങ്ങള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് വക്താവിനെ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കാര്യങ്ങള്‍ മനസിലാക്കാതെയാണ് കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചത്. നെഹ്‌റുവിനെതിരെ മോശമായ ഒരു വരി പോലും സെമിനാറില്‍ പറഞ്ഞിട്ടില്ല. സെമിനാറില്‍ പങ്കെടുത്ത വിദേശ പ്രതിനിധികള്‍ക്കും നയതന്ത്ര വിദഗ്ദ്ധര്‍ക്കും തന്റെ വാക്കുകളില്‍ വിവാദം കണാനായില്ല. സെമിനാര്‍ ഒരു മാധ്യമം പോലും അര്‍ഹിക്കുന്ന പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തില്ല. പകരം വളച്ചൊടിച്ച് വാര്‍ത്ത നല്‍കുകയാണ് ചെയ്തത്. ഇത് താണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

നെഹ്‌റുവിന്റെ വിദേശ നയം സംബന്ധിച്ച് ദല്‍ഹിയില്‍ നടന്ന സെമിനാറിലെ തരൂരിന്റെ പരാമര്‍ശമാണ് വിവാദമായത്. നെഹ്‌റുവിന്റെ വിദേശനയം ധാര്‍മിക വാചകക്കസര്‍ത്തായിരുന്നു എന്ന ബ്രിട്ടീഷ് എം പി ബീക്ക് പരേഖിന്റെ വിമര്‍ശനത്തോട് തനിക്ക് യോജിപ്പാണ് എന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായത്.

ഗാന്ധിയുടെയും നെഹ്‌റുവിന്റെയും നയങ്ങള്‍ ധാര്‍മിക അഹംബോധമായിരുന്നുവെന്നും ലോക രാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യയുടെ പ്രച്ഛായ മോശമാക്കുകയാണ് അത് ചെയ്തതെന്നുമായിരുന്നു ബ്രിട്ടീഷ് എം പിയുടെ പരാമര്‍ശം. നേരത്തെ യു പി എ സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയത്തെയും വിസാ ചട്ടങ്ങളെയും തരൂര്‍ വിമര്‍ശിച്ചത് വിവദമായിരുന്നു.

Advertisement