എഡിറ്റര്‍
എഡിറ്റര്‍
ദേശീയഗാനത്തെ അപമാനിച്ചിട്ടില്ല; കേസ് രാഷ്ട്രീയ പ്രേരിതമെന്ന് തരൂര്‍
എഡിറ്റര്‍
Wednesday 14th November 2012 4:02pm

ന്യൂദല്‍ഹി: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. താന്‍ ഒരിക്കലും ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

Ads By Google

എനിയ്‌ക്കെതിരെയുള്ള കേസിന് ഒരു അര്‍ഥവുമില്ല. ഭാവികാര്യങ്ങള്‍ അഭിഭാഷകനുമായി ആലോചിച്ച് ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു.

ദേശീയ ഗാനത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. അങ്ങനെയുള്ളപ്പോള്‍ അതിനെ അപമാനിക്കുന്ന കാര്യം ഞാന്‍ ചിന്തിക്കുക കൂടി ഇല്ല. ദേശീയ ഗാനത്തെ നെഞ്ചോടുചേര്‍ത്ത് വെയ്ക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്.

ദേശീയ ഗാനത്തിലൂടെ നമ്മുടെ ദേശസ്‌നേഹം വളരണമെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. എന്നെ മനപൂര്‍വം വിവാദങ്ങളില്‍ കുടുക്കാന്‍ വേണ്ടി ചിലര്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇത്തരം കേസുകള്‍- തരൂര്‍ പറഞ്ഞു.

നേരത്തെ കേസില്‍ തരൂരിനെതിരേ വിചാരണ തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

2008 ഡിസംബര്‍ 16ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ തരൂര്‍ അത് തടസ്സപ്പെടുത്തിയെന്നാണ് കേസ്.

ജനഗണമന ആലപിച്ചപ്പോള്‍ ശശി തരൂര്‍ അനാദരവ് കാണിച്ചെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരമാണ് ഹരജി നല്‍കിയത്. ദേശീയ ഗാനം ആലപിച്ചപ്പോള്‍ കൈ നെഞ്ചോട് ചേര്‍ത്തുവെന്നായിരുന്നു പരാതി.

സദസ്സിലുള്ളവരോടും ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് അമേരിക്കന്‍ രീതിയാണെന്നും ഇന്ത്യന്‍ രീതിയല്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Advertisement