മുംബൈ: സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ഇന്ന് തിളങ്ങുന്ന താരമാണ് തപ്‌സി പന്നു. എന്നാല്‍ ഇന്നു കാണുന്ന തലത്തിലേക്ക് എത്തിച്ചേരുന്നതിനിടയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് തപ്‌സി.


Also read കൈയ്യില്‍ ഉമ്മവെച്ചപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു ‘ഇനി ഞാന്‍ ഈ കൈ കഴുകുന്നില്ല’; മുന്തിരിവള്ളികളുടെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് മഞ്ജു 


ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന പേജിലുടെയാണ് താരം സിനിമാലോകത്ത് നിന്ന് നേരിടേണ്ടി വന്ന അവഗണനകളും സമൂഹത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരനുഭവങ്ങളും പങ്കു വെച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂം തപ്‌സി പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് കോളേജ് വിദ്യാഭ്യസകാലത്ത് മോഡലിങ്ങിലൂടെയാണെന്ന് പറഞ്ഞ് കൊണ്ടാണ് താരം പോസ്റ്റ് ആരംഭിക്കുന്നത്. ക്യാറ്റ് പരീക്ഷയില്‍ 88 ശതമാനം മാര്‍ക്ക് നേടി വിജയിച്ച താന്‍ എം.ബി.എ ചെയ്യാനിരിക്കുന്ന സമയത്താണ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്നും തപ്‌സി പോസ്റ്റിലൂടെ പറയുന്നു.


Dont miss ‘എന്റെ മുഖം ട്രോളുകളില്‍ നിരന്തരമായി വരാന്‍ കാരണമെന്താണെന്നതിനെ പറ്റി ഞാനൊരു പഠനം തന്നെ നടത്തി’; ഒരു മരണവാര്‍ത്ത തന്നെ ചിരിപ്പിച്ചത് എങ്ങനെയെന്നും സലിം കുമാര്‍ 


‘സിനിമാ മേഖലയില്‍ തുടക്കം നന്നായെങ്കിലും പിന്നീട് പരാജയങ്ങള്‍ ഏല്‍ക്കേണ്ടി വരികയായിരുന്നു അതോടെ ജീവിതം തന്നെ മറ്റൊരു രീതിയിലായി. ആദ്യത്തെ മൂന്ന് സിനിമകള്‍ നന്നായി പോയെങ്കിലും ഇടയ്ക്ക് ചില പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. അതോടെ ഞാന്‍ ഭാഗ്യമില്ലാത്തവളും രാശിയില്ലാത്തവളുമാണെന്ന കഥകളാണ് പ്രചരിച്ചത്. സിനിമയുടെ പരാജയം മുഴുവന്‍ സഹപ്രവര്‍ത്തകര്‍ എന്റെ തലയിലാണ് കെട്ടിവച്ചത്. തുടര്‍ന്ന് ഞാന്‍ പ്രതിഫലം കുറയ്ക്കാന്‍ തുടങ്ങി. എന്നിട്ടും അവസാനിച്ചില്ല. പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി.’ തപ്‌സി പറയുന്നു.

പിന്നീട് പിങ്കില്‍ അഭിനയിച്ചതോടെയാണ് തന്റെ ജീവിതം മാറിയതെന്നും അത് വരെ സിനിമകളില്‍ നിന്ന് വളരെ മോശം അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നതെന്നും താരം വ്യക്തമാക്കി. ‘പിങ്കില്‍ അഭിനയിക്കുന്നതുവരെ എനിക്ക് ആരോപണങ്ങളില്‍ നിന്ന് മോചനം ലഭിച്ചില്ല. ബോളിവുഡിലെ പല നടന്മാരും എനിക്കൊപ്പം ജോലി ചെയ്യാന്‍ മടി കാണിച്ചു. എല്ലാം പറഞ്ഞുറപ്പിച്ചതിനുശേഷം അവസാന നിമിഷം നിര്‍മാതാക്കള്‍ വാക്കു മാറ്റിപ്പറഞ്ഞ അനുഭവങ്ങളും കുറവല്ല. തുല്യവേതനത്തിനല്ല അടിസ്ഥാന ശമ്പളം കിട്ടാന്‍ പോലും എനിക്ക് പലരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ട്.’

സിനിമാലോകത്ത് നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ പേരില്‍ പരാതി പറയാനല്ല ഈ കുറിപ്പെന്നും അഭിനയം ഇഷ്ടമായതുകൊണ്ട് മാത്രമാണ് ഇന്നും ഈ മേഖലയില്‍ താന്‍ നില്‍ക്കുന്നെന്നും തപ്‌സി പറയുന്നു. തനിക്ക് വലിയ സൗന്ദര്യമോ വശ്യതയോ ഇല്ലെന്നും എന്നാല്‍ തന്റെ കഴിവില്‍ വിശ്വാസമുണ്ടെന്നും പറഞ്ഞ താരം സ്വയം സഹതപിക്കാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി.

സിനിമാ ലോകത്തിന് പുറമേ ദല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവവും തപ്‌സി പോസ്റ്റില്‍ പറയുന്നുണ്ട്. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് ദില്ലിയില്‍ വച്ച് ജനക്കൂട്ടത്തിനില്‍ നിന്നൊരാള്‍ എന്നെ തോണ്ടി. ഞാന്‍ തിരിഞ്ഞുനോക്കിയില്ല. എന്നാല്‍ അയാളുടെ വിരലില്‍ കയറിപ്പിടിച്ച് ശക്തിയായി തിരിച്ചു. വേദനകൊണ്ട് അയാള്‍ പുളയുകയായിരുന്നു.’ മറ്റുള്ളവര്‍ക്ക് ഞാന്‍ വലിയ സംഭവമല്ലെങ്കിലും എന്റെ കഥയില്‍ താന്‍ തന്നെയാണ് നായിക എന്നും പറഞ്ഞ് കൊണ്ടാണ് തപ്‌സി പോസ്റ്റ് അവസാനിപ്പിക്കുന്നത്.