താനൂര്‍: മലപ്പുറം താനൂര്‍ കടപ്പുറത്ത് വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന വൃദ്ധ സ്ത്രീ നഫീസ, പേരമക്കളായ അലി, ഫാത്തിമ സുഹ്‌റ എന്നിവരാണ് മരിച്ചത്.

രണ്ട് സെന്റ് സ്ഥലത്ത് ഓലകൊണ്ടുണ്ടാക്കിയ വീടാണ് കത്തിയത്. അബ്ദുറഹ്മാന്‍ രണ്ടത്താണി, മലപ്പുറം ജില്ലാ കലക്ടര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി.