തിരുവനന്തപുരം: കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു. കുപ്രസിദ്ധ ഗുണ്ട വിളവൂര്‍ക്കല്‍ ചൂഴാറ്റുകോട്ട വെള്ളയ്‌ക്കോണം കുളവരമ്പില്‍ പുത്തന്‍വീട്ടില്‍ നടരാജന്റെ മകന്‍ തങ്കൂട്ടന്‍ എന്നുവിളിക്കുന്ന റോബീദാസ് (39) ആണ് കൊല്ലപ്പെട്ടത്.

ചൂഴാറ്റുകോട്ട അമ്പലത്തിന് സമീപത്ത് വച്ച് വാഹനത്തിലെത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹത്തില്‍ പത്തിലധികം വെട്ടുകളുണ്ട്.

കുപ്രസിദ്ധ ഗുണ്ട പാറശാല ബിനുവിന്റെ കൊലപാതക്കേസില്‍ പ്രധാന പ്രതിയാണ് തങ്കൂട്ടന്‍. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഇയാള്‍ രണ്ട് മാസം മുന്‍പാണ് പുറത്തിറങ്ങിയത്. ഗുണ്ടാ ആക്ട് പ്രകാരവും തങ്കൂട്ടന്‍ ജയിലില്‍ കിടന്നിട്ടുണ്ട്.