തിരുവനന്തപുരം: യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഐസ്‌ക്രീം കേസില്‍ വി.എസ് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നു എന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

വി.എസിന്റെ നീരീക്ഷണത്തില്‍ ഐസ്‌ക്രീം കേസില്‍ പുനരന്വേഷണം നടത്തുമെന്ന് തീരുമാനിച്ചിരുന്നു. അന്വേഷണം പുരോഗതി എല്ലാ ആഴ്ചയിലും അറിയിക്കണമെന്നും കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടും മുദ്രവച്ച കവറില്‍ തന്നെ ഏല്‍പ്പിക്കണമെന്നും വി.എസ് അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശമാണ് പരാതിക്ക് കാരണം.