കൊച്ചി: ജെഎസ്എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൊവ്വാഴ്ച ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ഗൗരിയമ്മ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യു.ഡി.എഫ് ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് തങ്കച്ചന്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കുന്നത്.

തങ്കച്ചന്റെ സന്ദര്‍ശനശേഷം ഗൗരിയമ്മയുമായി യു.ഡി.എഫ് യോഗത്തിനെത്തണം. തുടര്‍ന്ന് അവരുന്നയിക്കുന്ന പരാതിയെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ച ചെയ്യാമെന്നാണ് ധാരണ.