ദമ്മാം: സാമൂഹ്യ വിപ്ലവത്തിന് സ്ത്രീശക്തി എന്ന വിഷയത്തില്‍ തനിമ കലാ സാംസ്‌കാരിക വേദി വനിതാവിഭാഗം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചിത്രരചനാ മത്സരവും പാചക മത്സരവും സംഘടിപ്പിച്ചു.

എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ ടീന്‍സ് വിഭാഗം പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും രണ്ട് വിഭാഗങ്ങളിലായാണ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. ഗ്രീന്‍ സലാഡ്, നാടന്‍ ചിക്കന്‍ കറി എന്നീ ഇനങ്ങളില്‍ നടന്ന ലളിത പാചക മത്സരങ്ങളില്‍ 22 പേര്‍ മത്സരിച്ചു. ദീപ ബിജു, അനിത, സാജു, ഷബ്‌ന, നജീബ് എന്നിവര്‍ പാചക മത്സരത്തിന്റെ മൂല്യ നിര്‍ണയം നടത്തി.

Subscribe Us:

തനിമാ വനിതാ വിഭാഗം കണ്‍വീനര്‍ സോഫിയ ഖാദര്‍ സ്വാഗതം പറഞ്ഞു. ഫെമിന മുഷ്താഖ്, ശാഹിന ഫൈസല്‍ തുങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഇതുവരെ നടന്ന മുഴുവന്‍ മത്സരങ്ങളുടെയും ഫലം വനിതാ സമ്മേളനത്തില്‍ പ്രഖ്യാപിക്കും.