മുംബൈ: ബഹുനില തീ അണക്കാനെ­ത്തിയ ആറ് അഗ്‌നിശമന സേനാംഗങ്ങള്‍ ശ്വാസം മുട്ടി മരി­ച്ചു. വര്‍ത്തക് നഗറിലെ തരംഗം ഹൗസിംഗ് കോംപ്ലക്‌­സിലെ പുണര്‍വസു ബില്‍ഡിംഗിന്റെ പതിനാലാം നിലയില്‍ പടര്‍ന്ന തീ കെടുത്താനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.താനെ വാഗിള്‍ എസ്‌റ്റേറ്റ് ഫയര്‍ ബ്രിഗേഡില്‍പ്പെട്ട ജെ.സി സിങ്, അവ്ദത്ത് തനെക്കര്‍, എസ്.ആര്‍ ജംദാര്‍, കിഷോര്‍ പാട്ടീല്‍, എസ്.കെ.എസ് ഷിന്‍ഡെ, കലെ എന്നിവരാണ് മരിച്ചത്.

ലിഫ്റ്റില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് കെട്ടിടത്തില്‍ തീ പ­ട­രു­ന്നത് ശ്ര­ദ്ധ­യില്‍­പ്പെട്ട­ത്. പതിനാലാം നിലയിലേക്ക് പോകാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കയറിയ ലിഫ്റ്റ് പ­കു­തി വ­ഴി­യില്‍ നി­ന്ന­തി­നാല്‍ കനത്ത പുകമൂലം ശ്വാസം കിട്ടാതെയാണ് ഇവര്‍ മരിച്ചത്.

അര്‍ദ്ധരാത്രിയോടെ ഇതേ കെട്ടിടത്തിലെ മറ്റൊരു വീട്ടിലും അഗ്‌നിബാധയുണ്ടായിരു­ന്നു. ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചതാവാം കാരണമെന്ന് കരുതുന്നു.

ഒ­ക്ടോ­ബര്‍ 18 2009