Categories

തന്ത്രിക്കേസ്: ശോഭാജോണും മറ്റ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി

കൊച്ചി: ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണവും ആഭരണവും കവര്‍ന്ന  കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

മുഖ്യപ്രതികളായ ശോഭാജോണും ബെച്ചു റെഹ്മാനും അടക്കം മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിച്ചത്. ശിക്ഷ നാളെ പ്രഖ്യാപിക്കും.

Ads By Google

തന്ത്രിയെ കുടുക്കിയതിന്റെ ബുദ്ധി കേന്ദ്രം ശോഭാ ജോണും ബെച്ചു റഹ്മാനുമാണെന്ന് കോടതി കണ്ടെത്തി. തന്ത്രി ഇവരുടെ ഫ്‌ളാറ്റില്‍ എത്തിയത് അനാശാസ്യത്തിന് അല്ലെന്ന് വിലയിരുത്തിയ കോടതി മറിച്ച് തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി.

മുന്‍പ് മൂന്നുതവണ തന്ത്രി ശോഭയുടെ ഫ്‌ളാറ്റില്‍ എത്തിയിരുന്നു. തന്റെ പുതിയ ഫ്‌ളാറ്റിലേക്ക് ജോലിക്കാരിയെ അന്വേഷിച്ചാണ് തന്ത്രി വന്നത്. ശോഭാ ജോണിന്റെ ഫ്‌ളാറ്റില്‍ ശാന്ത എന്ന സ്ത്രീ ഏര്‍പ്പാടാക്കിയ വേലക്കാരനെ കൂട്ടിക്കൊണ്ടുപോകാന്‍ മോഹനര് വരുമെന്നു മുന്‍കൂട്ടി അറിഞ്ഞ ശോഭാ ജോണ്‍, നാലാംപ്രതി ബെച്ചു റഹ്മാനും കൂട്ടാളികളുമായി ചേര്‍ന്ന്‌ പദ്ധതിയിട്ട പ്രകാരം പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു.

2006 ജൂലൈ 23നാണു സംഭവം. മോഹനര് ഫ്‌ളാറ്റിലെത്തിയപ്പോള്‍ കത്തിയും കളിത്തോക്കും മറ്റും കാണിച്ച്‌ ഭീഷണിപ്പെടുത്തി ശരീരത്തിലണിഞ്ഞിരുന്ന 27.5 പവന്റെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും 20,000 രൂപയും കവര്‍ന്നെടുത്തു. തുടര്‍ന്ന് ശാന്തയെയും മോഹനരെയും ബലംപ്രയോഗിച്ച്‌ നഗ്നരാക്കി വിവിധ പോസുകളിലുള്ള ഫോട്ടോയെടുത്തു. ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ്‌ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണു പ്രോസിക്യൂഷന്‍ കേസ്.

തന്ത്രിയെ മനഃപൂര്‍വ്വം കുടുക്കുന്നതിന് പ്രതികള്‍ ചേര്‍ന്ന്  ഗൂഢാലോചന നടത്തിയതാണെന്നുമുള്ള പ്രോസിക്യുഷന്റെ വാദം കോടതി അംഗീകരിച്ചു. കേസില്‍ 11 പ്രതികളാണുള്ളത്. കൊള്ളമുതല്‍ പങ്കിടുന്നതില്‍ മറ്റു പ്രതികള്‍ക്കും പങ്കുള്ളതായി കോടതി കണ്ടെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നടത്തിയ വിധി പ്രസ്താവത്തില്‍ ഓരോ പ്രതികളും ചെയ്ത കുറ്റങ്ങള്‍ കോടതി പ്രത്യേകം എടുത്തു പറഞ്ഞു.

Tagged with: |


‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള