എഡിറ്റര്‍
എഡിറ്റര്‍
‘തണല്‍ ‘ ചേമഞ്ചേരി റിയാദ് ചാപ്റ്ററിനു തുടക്കമായി
എഡിറ്റര്‍
Saturday 13th May 2017 2:48pm

റിയാദ്: കാരുണ്യത്തിന്റെ വഴിയില്‍ റിയാദിലെ ചേമഞ്ചേരി പ്രദേശവാസികള്‍. ഒരു കോടി രൂപ ചെലവില്‍ വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസ് ചെയ്യുതു കൊടുക്കാന്‍ വേണ്ടി കോഴിക്കോട് ജില്ലയില്‍ ചേമഞ്ചേരിയില്‍ 10 ഡയാലീസ് മെഷീന്‍ ഉള്ള ഒരു സെന്റര്‍ തുടങ്ങാന്‍ വേണ്ടി ഗ്ലോബല്‍ കൂട്ടായ്മയായ തണല്‍ റിയാദ് ചാപ്റ്റര്‍ രൂപീകരിച്ചു.

നാട്ടില്‍ നിന്നും സൗദി യില്‍ സദ്ദര്‍ശനത്തിന് എത്തിയ തണലിന്റെ സ്ഥാപകന്‍ ഡോ.ഇദിരിസ് ന്റെ സാനിധ്യത്തില്‍ റിയാദ് ഷിഫ അല്‍ജസീറയില്‍ കൂടിയ യോഗത്തില്‍ എക്‌സികുട്ടീവ് കമ്മറ്റി നിലവില്‍ വന്നു.

അബ്ദുള്‍ ഗഫൂര്‍.ആര്‍.കെ(പ്രസിഡന്റ് ) അബ്ദുള്‍ നാസര്‍ (ജനറല്‍ സെക്രട്ടറി ) ഹനീഫ കാപ്പാട് (ട്രഷറര്‍ ), നൗഫല്‍,നൗഷാദ്(കോഡിനേറ്ററന്മാര്‍ ) എന്നിവര്‍ പ്രധാന ഭാരവാഹികളായി 29 അംഗ നിര്‍വാഹക സമിതിയെ ആണ് യോഗം തിരഞ്ഞെടുത്തത്.

ഇതിനകം സൗദിയിലും മറ്റു രാജ്യങ്ങളിലും തണലിന്റെ ചാപ്റ്ററുകള്‍ ഉണ്ട്.

റിപ്പോര്‍ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement