തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക തമിഴ്‌നാട് ഉള്‍ക്കൊണ്ടു തുടങ്ങിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ നിലപാട് തമിഴ്‌നാട്ടിലും മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

വിഷയത്തില്‍ അതി വൈകാരികമായ സമീപനമല്ല കേരളം സ്വീകരിക്കുന്നത്. തമിഴ്‌നാടിന്റെ വൈകാരിക സമീപനങ്ങളിലും മാറ്റം വന്നിട്ടുണ്ട്. തമിഴ്‌നാടുമായുളള നല്ല ബന്ധം നിലനിര്‍ത്താനാണ് ചര്‍ച്ചയുടെ പാത തിരഞ്ഞെടുക്കുന്നത്. കേരളത്തിന്റെ ആവശ്യം ധാര്‍മികമാണെന്നു തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടു തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ നിലപാട് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ മാറ്റമുണ്ടാക്കി. കേരളത്തിന്റെ വാദം സത്യമാണെന്നും അവര്‍ക്ക് ബോധ്യപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 120 അടിയിലേക്ക് ജലനിരപ്പ് കുറയ്ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ട്. ഇക്കാര്യത്തില്‍ തമിഴ്‌നാട് കേരളത്തിനൊപ്പം നില്‍ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam News
Kerala News in English