തമിഴ്‌നാട്ടില്‍ വിജയ്കാന്ത് പ്രതിപക്ഷനേതാവാകും
India
തമിഴ്‌നാട്ടില്‍ വിജയ്കാന്ത് പ്രതിപക്ഷനേതാവാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th May 2011, 2:48 pm

ചെന്നൈ:തമിഴ്‌നാട്ടില്‍ എ.ഐ.ഡി.എം.കെയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യം ഒഴിവാക്കാന്‍ വിജയ്കാന്തിന്റെ നേതൃത്വത്തിലുള്ള ഡി.എം.ഡി.കെ തീരുമാനിച്ചു. ഡി.എം.ഡി.കെ അധ്യക്ഷന്‍ വിജയ്കാന്ത് പ്രതിപക്ഷനേതാവാകും.

തിരഞ്ഞെടുപ്പില്‍ 27 സീറ്റുകളാണ് വിജയകാന്തിന്റെ പാര്‍ട്ടിക്ക് ലഭിച്ചിട്ടുള്ളത്. എ.ഐ.ഡി.എം.കെയ്‌ക്കൊപ്പം ഭരണപക്ഷത്തിരുന്നാല്‍ ജനങ്ങള്‍ക്കുവേണ്ടി കാര്യമായൊന്നും ചെയ്യാനാവില്ല. അതിനാല്‍ പ്രതിപക്ഷത്തിരുന്ന് സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും തിരുത്തകയും ചെയ്യാന്‍ ശ്രമിക്കുമെന്ന് വിജയ്കാന്ത് പറഞ്ഞു.

അഞ്ച് വര്‍ഷം മുന്‍പാണ് വിജയ്കാന്തിന്റെ നേതൃത്വത്തിലുള്ള ഡി.എം.ഡി.കെ തമിഴ്‌നാട്ടില്‍ എക്കൗണ്ട് തുറന്നത്. അന്ന് വിജയ്കാന്ത് മാത്രമാണ് നിയമസഭയില്‍ ഇടം പിടിച്ചത്. ഇന്ന് ഡി.എം.ഡി.കെ കരുണാനിധിയുടെ ഡി.എം.കെയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 23 സീറ്റുകളാണ് ഡി.എം.കെയ്ക്ക് ലഭിച്ചിട്ടുള്ളത്.