Administrator
Administrator
മുല്ലപ്പെരിയാര്‍: കേരളത്തിന്റെ പരിശോധന തമിഴ്‌നാട് തടഞ്ഞു
Administrator
Thursday 15th September 2011 11:10am

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധനയ്ക്കായെത്തിയ കേരള എഞ്ചിനിയറിംങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (കെറി) സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു.തമിഴ്‌നാട് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന തടഞ്ഞത്.

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണു കെറി സംഘം സന്ദര്‍ശനം നടത്തിയത്. പ്രധാന അണക്കെട്ടിലും ബേബി ഡാമിലും സ്പില്‍വേയ്ക്ക് മുന്നിലും മാലിന്യങ്ങള്‍ എത്രത്തോളം അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് സംഘം പരിശോധിക്കുന്നത്. ഇതിനായുള്ള പ്രത്യേക ഉപകരണം കെറിയുടെ ആസ്ഥാനത്തുനിന്നും നേരത്തെ മുല്ലപ്പെരിയാറില്‍ എത്തിച്ചിരുന്നു. എന്നാല്‍ പരിശോധനയ്ക്കായി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കേരളം മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് ഉദ്യോഗസ്ഥര്‍ കെറി സംഘത്തെ തടയുകയായിരുന്നു.

അതേസമയം, അണക്കെട്ടില്‍ മുന്‍പ് നടത്തിയ കേബിള്‍ ആങ്കറിന്റെ ശക്തി പരിശോധിക്കാന്‍ സെന്‍ട്രില്‍ വാട്ടര്‍ റിസര്‍ച്ച് സ്‌റ്റേഷനില്‍ നിന്നുള്ള സംഘവും ഇന്നെത്തുമെന്നാണു കരുതുന്നത്.

Advertisement