vs-achuthanandan1

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരുണാനിധിയും ജയലളിതയും സ്വീകരിക്കുന്ന നിലപാടുകള്‍ ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. കേരളത്തിന്റെ നിലപാട് അവസാനം തമിഴ്‌നാടിന് അംഗീകരിക്കേണ്ടി വരും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ് രാഷ്ട്രീയ നേതാക്കള്‍ മുതലെടുപ്പ് നടത്തുകയാണ്.
40 ലക്ഷം പേരുടെ ജീവന്‍ പന്താടിക്കൊണ്ടാണ് കേരളം തമിഴ്‌നാടിന് ജലം നല്‍കുന്നത്. പുതിയ ഡാം നിര്‍മ്മിച്ചുകഴിഞ്ഞാലും ജലം നല്‍കുന്നത് തുടരുമെന്നും വി.എസ്. അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.