ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ കേരളം പറയുന്നത്ര അപകടമുണ്ടാവില്ലെന്ന് ഉന്നതാധികാരസമിതിയോട് തമിഴ്‌നാട്. അപകടം സംബന്ധിച്ച് കേരളം പുറത്തുവിടുന്ന വാര്‍ത്തകള്‍ ഭാവനാ സൃഷ്ടിയാണെന്നും തമിഴ്‌നാട് വ്യക്തമാക്കി.

കേരളം ഭൂകമ്പങ്ങളുടെ കണക്ക് പെരുപ്പിച്ച് കാണിക്കുകയാണ്. ഇത് സംബന്ധിച്ച് ഐ.എം.ഡിയുടെ കണക്കുകള്‍ കേരളത്തിന്റേതില്‍ നിന്നും വ്യത്യസ്തമാണെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു. ഭൂചലനം കാരണം ലോകത്ത് ഒരു അണക്കെട്ടും ഇതുവരെ തകര്‍ന്നിട്ടില്ല. റൂര്‍ക്കി ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നുംതമിഴ്‌നാട് ആവശ്യപ്പെട്ടു.

Malayalam news

Kerala news in English