Categories

കൈലാഷിന്റെ ‘മരുതവേലു’ നവംബര്‍ 12ന്

നീലത്താമര’ യിലെ ഹരിദാസനായി മലയാളികളുടെ മുന്നിലെത്തിയ യുവനടന്‍ കൈലാഷ് തമിഴകത്തേക്ക് പ്രവേശിക്കുന്നു. കൈലാഷ് നായകനാകുന്ന ആദ്യതമിഴ്ചിത്രം ‘ മരുതവേലു ‘ നവംബര്‍ 12ന് തിയേറ്ററുകളിലെത്തും. ആര്‍. കെ. ആര്‍. ആദിമൂലം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആകാംക്ഷ, നക്ഷത്ര എന്നീ രണ്ടുനായികമാരാണുള്ളത്.

ഗ്രാമീണപശ്ചാത്തലത്തില്‍ കഥ പറയുന്ന ‘ മരുതവേലു ‘ വിനെ ഏറെ പ്രതീക്ഷയോടെയാണ് നടന്‍ കാണുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയായി. ചിത്രത്തിലെ പാട്ടുകള്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. സുബ്രഹ്മണ്യപുരത്തിന്റെ സംഗീതസംവിധായകന്‍ ജെയിംസ് വസന്തനാണ് ചിത്രത്തിന് ഗാനങ്ങളൊരുക്കിയത്. അതുകൊണ്ടുതന്നെ കൈലാഷ് ത്രില്ലിലാണ്. തന്റെ കന്നി തമിഴ് ചിത്രം സൂപ്പര്‍ഹിറ്റാവുമെന്ന പ്രതീക്ഷയോടെ.

തമിഴില്‍ മറ്റൊരു ചിത്രത്തിലും കൈലാഷ് വേഷമിടുന്നുണ്ട്. ആദ്യചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് രണ്ടാമത്തെ ചിത്രവും ഒരുക്കുന്നത്. ഒരു പ്രണയചിത്രമാണിതെന്നാണ് അറിയുന്നത്. മലയാളത്തില്‍ വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ‘ ദി റിപ്പോര്‍ട്ടര്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് കൈലാഷിപ്പോള്‍. തമിഴ്‌സംവിധായകന്‍ സമുദ്രക്കനി, അനന്യ, അഭിനയ, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.

ശിക്കാറിന് തിരക്കഥയൊരുക്കിയ എസ്. സുരേഷ്ബാബു തന്നെയാണ് ഈ സിനിമയുടെയും തിരക്കഥാകൃത്ത് . റിപ്പോര്‍ട്ടറില്‍ എബി മാത്യു കുര്യന്‍ എന്ന ഗ്രാഫിക് ഡിസൈനറുടെ വേഷമാണ് കൈലാഷിന്. ഗിരീഷ് പാര്‍ഥസാരഥി എന്ന അന്വേഷണോദ്യോഗസ്ഥനായി സമുദ്രക്കനിയും രംഗത്തുവരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.