കൊല്ലം: കഴിഞ്ഞദിവസം അന്തരിച്ച പത്രപ്രവര്‍ത്തകനും, എഴുത്തുകാരനുമായ തമ്പി കാക്കനാടന്റെ മൃതദേഹം മാര്‍ത്തോമ്മാ സഭാ കല്ലറയില്‍ അടയ്ക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം. കാക്കനാടന്റെ വീട്ടുകാരും ബന്ധുക്കളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

സഭ അനുവദിക്കാത്തതിനാല്‍ തമ്പികാക്കനാടന്റെ മൃതദേഹം പള്ളി സെമിത്തേരിക്കു സമീപമുള്ള പോളയത്തോട്ടിലെ ശ്മശാനത്തിലാണ് സംസ്‌കരിച്ചത്.

സഭയുടെ വിശ്വാസ പ്രമാണങ്ങള്‍ അനുസരിക്കാത്ത, സഭയില്‍ അംഗത്വമില്ലാത്ത ആളെ പള്ളിസെമിത്തേരിയില്‍ ്അടക്കം ചെയ്യാന്‍ പറ്റില്ലെന്നാണ് സഭ പറയുന്നത്. എന്നാല്‍ തമ്പി കാക്കനാടല്‍ സഭയില്‍ അംഗത്വം നേടിയിട്ടില്ലെങ്കിലും സഭാ ആചാരണങ്ങള്‍ അനുസരിച്ചാണ് ജീവിച്ചതെന്നാണ് ബന്ധുക്കള്‍ പറുയുന്നത്. ഇതിനു പുറമേ ഇദ്ദേഹത്തിന്റെ അച്ഛന്‍ ജോര്‍ജ്ജ് കാക്കനാടന്‍ സാമൂഹിക പ്രവര്‍ത്തകനും, സഭയുടെ സുവേഷകരില്‍ ഒരാളുമായിരുന്നു. 1957ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് ജോര്‍ജ്ജ് കാക്കനാടന്റെ സ്വാധീനം ഉപയോഗിച്ചാണ് മാര്‍ത്തോമ്മ സഭയ്ക്ക് കല്ലറ സ്ഥാപിക്കാന്‍ കൊല്ലത്ത് സ്ഥലം ലഭ്യമാക്കിയതെന്നും ബന്ധുക്കള്‍ അവകാശപ്പെടുന്നു.

തമ്പികാക്കനാടന്റെ ഇളയസഹോദരനും ചിത്രകാരനും സഞ്ചാര സാഹിത്യകാരനുമായ രാജന്‍ കാക്കനാടന്‍ മരിച്ചപ്പോഴും മാര്‍ത്തോമ്മ കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനോട് സഭാനേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് അവര്‍ ആ തീരുമാനം മാറ്റി മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഇത്തവണ തീരുമാനത്തില്‍ അയവ് വരുത്താന്‍ സഭാ നേതൃത്വം തയ്യാറായില്ല.