തിരുവനന്തപുരം: റേഷനരി വിവാദത്തെക്കുറിച്ച് കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ വി തോമസുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. റേഷന്‍ വിഹിതം കേന്ദ്ര സര്‍ക്കാര്‍ ഊഹക്കച്ചവടക്കാര്‍ക്ക് ലേലം വിളിച്ച് നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരി സ്വകാര്യമില്ലുകള്‍ക്ക് വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവെന്നായിരുന്നു കെ വി തോമസിന്റെ ആരോപണം. പൊതുവിതരണ സമ്പ്രദായം വഴിയോ സഹകരണ സംഘങ്ങള്‍ വഴിയോ പൊതുജനങ്ങള്‍ക്ക് വില്‍ക്കേണ്ട അരിയും ഗോതമ്പുമാണ് സപ്ലൈകോ ടെന്‍ഡര്‍ വിളിച്ച് കൂടിയ വിലക്ക് സ്വകാര്യ മില്ലുകള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും കേന്ദ്ര മന്ത്രി ആരോപിച്ചിരുന്നു.