അടിവാരം: താമരശേരി ചുരത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ചുരത്തിലെ എട്ടാംവളവില്‍വെച്ചാണ് അപകടനം നടന്നത്. കൊക്കയിലേക്ക് മറിഞ്ഞബസ് മരക്കൂട്ടത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അതിനിടെ അപകടത്തില്‍പ്പെട്ട രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

പരിക്കേറ്റവരെ താമരശേരിയിലെയും അടിവാരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബത്തേരിയില്‍ നിന്നും താമരശേരിയില്‍ നിന്നുമെത്തിയ പോലീസ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.