തമിഴിലെ സൂപ്പര്‍ഹിറ്റ് ഫിലിം വേട്ടൈയുടെ തെലുങ്ക് റീമേക്കില്‍ തമന്ന നായികയാകും.  തെലുങ്ക് പതിപ്പില്‍ തമന്ന കരാര്‍ ഒപ്പിട്ടെന്നും ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും അറിയിച്ചിരിക്കുന്നത് തമന്നയുടെ പിതാവ് ഭാട്ടിയ തന്നെയാണ്.

Ads By Google

Subscribe Us:

ഹന്‍സികയെയായിരുന്നു ചിത്രത്തില്‍ ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ നാഗ ചൈതന്യ നായകനാകുന്ന ചിത്രത്തില്‍ ഹന്‍സികയെക്കാള്‍ ക്ലിക്കാവുക തമന്നയാണെന്ന അണിയറപ്രവര്‍ത്തകരുടെ തിരിച്ചറിവാണത്രേ തമന്നയ്ക്ക് നറുക്ക് വീഴാന്‍ കാരണം. തമന്നയും നാഗ ചൈതന്യയും ജോഡികളായെത്തിയ 100% ലവ് തെലുങ്ക് നാട്ടില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

തമിഴില്‍ മാധവന്‍, ആര്യ, സമീറ റെഡ്ഡി, അമലാ പോള്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. സമീറയും അമലാ പോളും ചെയ്ത സഹോദരിമാരുടെ വേഷം ചെയ്യുന്നത് തമന്നയും ആന്‍ഡ്രിയയുമാണ്.

തമിഴില്‍ സമീറയും അമലാ പോളും ചെയ്ത സഹോദരിമാരുടെ വേഷം ചെയ്യുന്നത് തമന്നയും ആന്‍ഡ്രിയയുമാണ്. സുനിലാണ് ആന്‍ഡ്രിയയുടെ നായകനാകുന്നത്.