എഡിറ്റര്‍
എഡിറ്റര്‍
അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മാപ്പപേക്ഷ
എഡിറ്റര്‍
Monday 3rd September 2012 5:36pm

ജപ്പാന്‍: കുട്ടികളില്‍ ജനിതകവൈകല്യത്തിന് കാരണമായ താലിഡോമൈഡ് നിര്‍മിച്ചിരുന്ന കമ്പനി മരുന്ന് പിന്‍വലിച്ചതിന് 50 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മമാരോടും കുഞ്ഞുങ്ങളോടും മാപ്പ് ചോദിച്ചു.മരുന്ന് നിര്‍മിച്ച കമ്പനിയാണ് 50 വര്‍ഷങ്ങള്‍ക്ക് ശേഷം മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്. 1950 കളിലും 60 കളിലും സ്ത്രീകള്‍ക്ക് ഗര്‍ഭാരംഭകാലത്തുണ്ടാകുന്ന അസ്വസ്ഥകള്‍ക്ക് നല്‍കിയിരുന്ന താലിഡോമൈഡ് ജനിതകവൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

Ads By Google

ജര്‍മനിയിലെ കമ്പനി നില്‍ക്കുന്ന നഗരമായ സ്‌റ്റോക്ക്ബര്‍ഗില്‍ താലിഡോമൈഡ് വികലാംഗരാക്കിയ കുട്ടികളെ പ്രതിനിധീകരിച്ച് സ്ഥാപിച്ച ശില്പം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗ്രുവനെന്‍തല്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരാള്‍ഡ് സ്റ്റോക്ക്. സിക്ക് ചൈല്‍ഡ് എന്നു പേരിട്ടിരിക്കുന്ന ശില്പത്തില്‍ കൈകാലുകളില്ലാതെ പിറന്ന ഒരു കുട്ടിയെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൊന്റര്‍ഗന്‍ എന്ന പേരില്‍ ജര്‍മനിയില്‍ വിറ്റിരുന്ന മരുന്ന് വീര്യമുള്ള വേദനാസംഹാരിയാണ്. ഗര്‍ഭാരംഭത്തില്‍ കാണുന്ന അസ്വസ്ഥകള്‍ക്കാണ് ഈ മരുന്ന് നിര്‍ദ്ദേശിച്ചിരുന്നത്. കണ്ണുകള്‍ക്കും കാതുകള്‍ക്കും ഹൃദയത്തിനും ജനനേന്ദ്രിയങ്ങള്‍ക്കും തകരാറുകളുണ്ടാക്കുന്നുവെന്നു കണ്ടതിനെതുടര്‍ന്ന് 1961 ല്‍ യൂറോപ്്, ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍ എന്നിവിടങ്ങളില്‍ താലിഡോമൈഡ് നിരോധിച്ചിരുന്നു. അമേരിക്കയില്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ ഒരിക്കലും അനുമതി നല്‍കിയിരുന്നില്ല.

അതേസമയം, താലിഡോമൈഡ് ഇരകളുടെ കൂട്ടായ്മ അമ്പത് വര്‍ഷത്തിന് ശേഷമുള്ള മാപ്പപേക്ഷയില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇരകളുടെ സംഘടനാ നേതാവ് ഫ്രഡി അസ്ത്ബറി കേവലം മാപ്പപേക്ഷ കൊണ്ട് കാര്യമില്ലെന്നും എല്ലാ ഇരകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

മരുന്ന്് പിന്‍വലിച്ച് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1971 ല്‍ ജര്‍മന്‍ കോടതിയില്‍ കേസ് ഒത്തുതീര്‍പ്പാക്കിയപ്പോഴും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങളായുള്ള പഠനത്തിന് ശേഷം ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം ആ സംഭവത്തില്‍ നിന്നും നിരവധി പാഠങ്ങള്‍ പഠിച്ചുവെന്ന് മാത്രമാണ് കമ്പനി സി.ഇ.ഒ യുടെ ഖേദപ്രകടനത്തില്‍ ഉണ്ടായിരുന്നത്.

Advertisement