എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ താലിഡോമൈഡിന്റെ ഉപയോഗം വ്യാപകമായതായി കണ്ടെത്തല്‍
എഡിറ്റര്‍
Saturday 24th November 2012 12:48pm

പാലക്കാട്: വലിയ തോതിലുള്ള പാര്‍ശ്വഫലങ്ങളുള്ള താലിഡൊമൈഡ്  മരുന്നുകള്‍കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തല്‍.

ഇന്ത്യയില്‍ നാല് കൊല്ലം മുന്‍പാണ് താലിഡോമൈഡ് നിരോധിച്ചത്. ലക്ഷക്കണക്കിന് ഗര്‍ഭസ്ഥ ശിശുക്കളില്‍ ജനിതക വൈകല്യം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് താലിഡോമൈഡ് നിരോധിക്കപ്പെട്ടത്.

Ads By Google

എന്നാല്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ഈ മരുന്ന് ഇന്ന് ലഭ്യമാണ്. കേരളത്തിലെ ആളുകള്‍ ലഹരിക്കായി താലിഡോമൈഡ് വ്യാപകമായി ഉപയോഗിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ കുന്ദമംഗലം മടവൂരില്‍ വെച്ച് മയക്ക് ഗുളികയുടെ വന്‍ശേഖരണം പോലീസ് പിടികൂടിയിരുന്നു. സ്പാസ് മോ, പ്രോക്‌സി പോണ്‍, നൈട്രാ വെറ്റ് ടണ്‍ എന്നീ പേരുകളിലുള്ള ഗുളികകളായിരുന്നു ഇവ.

ചുമയ്ക്കും ചെറിയ സന്ധിവാതത്തിനും വരെ ഇന്ന് പല ഡോക്ടര്‍മാരും താലിഡോമൈഡ് കുറിച്ച് കൊടുക്കുന്നുണ്ട്. എന്നാല്‍ മാറില്ലെന്ന് ഉറപ്പുള്ള കാന്‍സര്‍ അസുഖങ്ങളുടെ വേദനയില്‍ നിന്ന് മോചനം ലഭിക്കാനായി മാത്രമേ ഉപയോഗിക്കാവൂ എന്ന് സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ച മരുന്ന് കൂടിയാണ് ഇത്.

ഹെറോയിന് തുല്യമായ ലഹരി ഇത് നല്‍കുമെന്നതിനാലാണ് പല യുവാക്കളേയും ഈ മരുന്നിലേക്ക് നയിക്കുന്നത്. 1950 മുതല്‍ 15 വര്‍ഷം അമേരിക്കയിലും യൂറോപ്പിലും വന്‍ ദുരന്തമാണ് താലിഡോമൈഡ് ഉപയോഗം മൂലം ഉണ്ടായത്.

ലക്ഷകണക്കിന് കുഞ്ഞുങ്ങള്‍ കൈകാലുകള്‍ ഇല്ലാതെ പിറന്നതിന്റെ കാരണം അന്വേഷിച്ചതില്‍ നിന്നാണ് താലിഡോമൈഡിന്റെ വ്യാപക ഉപയോഗം മൂലമാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമായത്.

അന്ന് ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ആദ്യത്തെ മൂന്ന് മാസം ഉണ്ടാകുന്ന ഛര്‍ദ്ദി നില്‍ക്കാനായി ഡോക്ടര്‍മാര്‍ നില്‍കിയിരുന്ന മരുന്നായിരുന്നു ഇത്.ഈ മരുന്ന കഴിക്കുന്ന പല സ്ത്രീകള്‍ക്കും ജനിക്കുന്ന കുട്ടികള്‍ ജനിതക വൈകല്യമുള്ളവരായിരുന്നു.

പിന്നീട് ഗ്രുവെന്തല്‍ എന്ന കമ്പനി ഇതിന്റെ ഇരകള്‍ക്ക് 326 കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് ഇതില്‍ നിന്നും തലയൂരിയത്.

Advertisement