Categories

താലിബാന്‍ ആക്രമണ ഭീഷണി: റെയില്‍വെ കേന്ദ്രങ്ങളില്‍ ജാഗ്രത

attackരാമേശ്വരം: താലിബാന്‍ പരിശീലനം നേടിയ ചാവേറുകള്‍ ബീഹാറിലും കൊല്‍ക്കത്തിയിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കിഴക്കന്‍, മദ്ധ്യകിഴക്കന്‍ റെയില്‍വേ മേഖലകള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. റെയില്‍വെ മേഖലകള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്നാണ് വിവരം.

ചാവേര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ആവശ്യമായ നടപടികളെടുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റെയില്‍വെ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ എന്‍ കെ സിന്‍ഹ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.