ബീഹാര്‍ : മലയാളമടക്കം ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കാനറിയുന്ന താലിബാന്‍ ഭീകരന്‍ ബിഹാര്‍ പോലീസ് പിടിയില്‍. അഫ്ഗാന്‍ സ്വദേശിയാണ് പിടിയിലായതെന്നാണ് സംശയം. ഖാന്‍ മിര്‍സ എന്ന ഗുലാം റസൂല്‍ ഖാന്‍ ആണ് ബംഗ്ലാദേശിലേക്കു നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.

മലയാളത്തിനു പുറമേ, ഹിന്ദി, ഉറുദു, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളും ഇയാള്‍ അനായാസം സംസാരിക്കുന്നത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പോലും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്.

ജയിലിലെ വെജിറ്റേറിയന്‍ ആഹാരം കഴിക്കാന്‍ ഇയാള്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ താലിബാനുമായി ബന്ധമുണ്ടെന്നു ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.