Categories

തകഴിയുടെ കാത്ത അന്തരിച്ചു

ആലപ്പുഴ:പ്രമുഖ സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്ത അന്തരിച്ചു. 91 വയസ്സായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

മരണസമയത്ത് മക്കളായ ഡോ:ബാലകൃഷ്ണനും കനകവും അടുത്തുണ്ടായിരുന്നു.

തകഴിയെന്ന സാഹിത്യകാരനെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് കാത്ത. ജീവിതത്തിലും എഴുത്തിലും അവര്‍ തകഴിയ്ക്ക് പ്രചോദനമേകി.

തകഴിയെന്ന മഹാനെ സാഹിത്യലോകത്തിനു സംഭാവന ചെയ്തതില്‍ കാത്തയുടെ പങ്ക് വളരെ വലുതാണെന്ന് എം.ടി വാസുദേവന്‍ നായര്‍ അനുസ്മരിച്ചു .

കാത്തയില്ലാതെ തനിക്കൊന്നും സാധ്യമല്ലെന്ന് തകഴി പലപ്പോഴും പറയാറുണ്ടായിരുന്നു.

കുട്ടനാട്ടിലെ കര്‍ഷകര്‍ക്കുവേണ്ടി തന്റെ കൃതികളിലൂടെ വിപ്ലവം സൃഷ്ടിച്ച തകഴി 1999 ലാണ് നിര്യാതനായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.