മുംബൈ: താജ് ഹോട്ടലില്‍ ആക്രമണം നടത്തിയവരില്‍ നാല് പേര്‍ ഇന്ത്യക്കാരായിരുന്നുവെന്ന് മുംബൈ ആക്രമണക്കേസില്‍ പിടികൂടപ്പെട്ട്് റിമാന്റില്‍ കഴിയുന്ന പാക് പൗരന്‍ അജ്മല്‍ കസബ് പ്രത്യേക കോടതി മുമ്പാകെ മൊഴി നല്‍കി.

നാലു പേരില്‍ ഒരാള്‍ കശ്മീരിയും രണ്ടമത്തെയാള്‍ ഗുജറാത്ത് സ്വദേശിയും മറ്റ രണ്ട് പേര്‍ മുംബൈ സ്വദേശിയുമാണെന്ന് കസബ് പറഞ്ഞതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികമാണ് വെളിപ്പെടുത്തിയത്. പത്രങ്ങളില്‍ വന്ന ഫോട്ടോയില്‍ നിന്നും താന്‍ അവരെ തിരിച്ചറിഞ്ഞിരുന്നുവെന്നും കസബ് വ്യക്തമാക്കി. ഇതിലൊരാളുടെ പേര് അബൂ ഇസ്മാഈല്‍ എന്നാണെന്നും ഇയാള്‍ ഗിര്‍ഗോം ചൗപാത്തിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും കസബ് കോടതിയില്‍ പറഞ്ഞിട്ടുണ്ട്.

Subscribe Us:

‘മുംബൈ ഭീകരാക്രമണ കേസില്‍ തനിക്ക് പങ്കുണ്ടെന്നായിരുന്നു കസബിന്റെ ആദ്യത്തെ മൊഴി. പിന്നീടയാള്‍ കുറ്റം പൂര്‍ണ്ണമായി നിഷേധിച്ചു. സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപെട്ടവരെ സാക്ഷികള്‍ തിരിച്ചറിഞ്ഞതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോഴാണ് കസബ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. കസബിന്റെ വെളിപ്പെടുത്തല്‍ വിഡ്ഡിത്തമാണ്’. ഉജ്വല്‍ നികം വ്യക്തമാക്കി.