Categories

പുതിയ ഇനം ഞണ്ടിനെ കണ്ടെത്തി

thaiwan-crabതായ്‌വാന്‍: തായ്‌വാനിലെ കെന്റിങ് നാഷണല്‍ പാര്‍ക്കില്‍ നിന്നും പുതിയ ഇനം ഞെണ്ടിനെ കണ്ടെത്തി. കടല്‍ ഗവേഷകന്‍ പ്രൊഫസര്‍ ഹോ പിങ് ഹോയാണ് സ്‌ട്രോബറി പഴത്തിന്റെ നിറത്തിലും ആകൃതിയിലുമുള്ള പുതിയ ഇനത്തെ കണ്ടെത്തിയത്. കപ്പല്‍ അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്കേല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഞെണ്ടിനെ കണ്ടെത്തിയത്.

ഒരു ഞണ്ട് ചത്ത നിലയിലും മറ്റൊന്ന് മൃതപ്രായമായ നിലയിലുമാണ് കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഇനത്തോട് സാദൃശ്യമുള്ള ഞെണ്ടുകള്‍ ഹവായ്, മൗറീഷ്യസ് തീരങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അവയില്‍ നിന്ന് ചില വ്യത്യാസങ്ങളുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ രണ്ട് ഞെണ്ടും പെണ്‍വര്‍ഗത്തില്‍പ്പെട്ടവയാണ്. പുതിയ ഇനത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോഴദ്ദേഹം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.